അറ്റകുറ്റപ്പണിക്കായി നിർത്തിയിരുന്ന ഹൗസ് ബോട്ട് കത്തി നശിച്ചു

അറ്റകുറ്റ പണികൾക്കായി പുഴയോരത്ത് നിർത്തിയിട്ടിരുന്ന ഹൗസ് ബോട്ട് ആണ് കത്തിയത്

കണ്ണൂർ: കണ്ണൂർ കാട്ടാമ്പള്ളി പുഴയിൽ ഹൗസ് ബോട്ട് കത്തി നശിച്ചു. അറ്റകുറ്റ പണികൾക്കായി പുഴയോരത്ത് നിർത്തിയിട്ടിരുന്ന ഹൗസ് ബോട്ട് ആണ് കത്തിയത്. ഫയർ ഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയാണ് തീയണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

അതേസമയം, വയനാട് വൈത്തിരി അമ്പലപടിക്ക് സമീപം ഓടുന്ന കാറിന് തീപിടിച്ച് അപകടം. മേപ്പാടി സ്വദേശിയായ ജംഷീറും കുടുംബവും സഞ്ചരിച്ച നിസാൻ കാറിനാണ് തീപിടിച്ചത്.

Read Also : എ ഐ ക്യാമറയും ട്രാഫിക്ക് നിയമലംഘനവും, ജൂണ്‍ 5 മുതല്‍ പിഴ ഈടാക്കും: തീരുമാനം അറിയിച്ച് ഗതാഗത വകുപ്പ്

വയനാട് വൈത്തിരി അമ്പലപടിക്ക് സമീപം പുലർച്ചെ ഒന്നരയോടെയാണ് സംഭവം. മണ്ണാർക്കാട് നിന്നും മേപ്പാടിക്ക് പോകുന്ന കാറാണ് തീപിടിച്ച് കത്തി നശിച്ചത്. യാത്രക്കാർക്ക് പരിക്കൊന്നുമില്ല.

കാർ ഓടുന്നതിനിടെ ക്ലച്ച് കിട്ടാതെ വന്നപ്പോൾ ബോണറ്റ് തുറന്ന് നോക്കിയ സമയത്താണ് പുക ഉയരുന്നത് കണ്ടത്. പെട്ടെന്ന് തന്നെ തീയാളി പടരുകയായിരുന്നു. തുടർന്ന്, ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. കാർ പൂർണമായി കത്തി നശിച്ചു. തീ പിടിക്കാൻ ഉണ്ടായ കാരണം വ്യക്തമല്ല.

Share
Leave a Comment