അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന തൃശൂര്‍ സ്വദേശിയെ അബുദാബിയില്‍ നിന്ന് കാണാതായി: യുവാവിന്റെ തിരോധാനത്തില്‍ ദുരൂഹത

അബുദാബി: മലയാളി യുവാവിനെ അബുദാബിയില്‍ നിന്ന് കാണാതായി. ചാവക്കാട് ഒരുമനയൂര്‍ സ്വദേശിയായ യുവാവിനെയാണ് അബുദാബിയില്‍ ഒരു മാസത്തിലേറെയായി കാണാനില്ലെന്ന് പരാതി ഉയര്‍ന്നത്. ഒരുമനയൂര്‍ കാളത്ത് സലിമിന്റെ മകന്‍ ഷെമില്‍ (28) നെയാണ് മാര്‍ച്ച് 31 മുതല്‍ കാണാതായത്. കാര്‍ഡിഫ് ജനറല്‍ ട്രാന്‍സ്‌പോര്‍ട്ട് എന്ന സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു. എം കോം ബിരുദധാരിയാണ്. അബുദാബി മുസഫ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് ഷെമീല്‍ താമസിച്ചിരുന്നത്.

Read Also: മുന്നറിയിപ്പില്ലാതെ അവധിയെടുത്ത 14 കെഎസ്ആർടിസി ജീവനക്കാർക്കെതിരെ സസ്‌പെൻഷനും സ്ഥലംമാറ്റവും

മാര്‍ച്ച് 31 ന് ജോലി കഴിഞ്ഞ് റൂമില്‍ തിരിച്ചെത്തിയില്ല. ഇതെ തുടര്‍ന്ന് റാസല്‍ഖൈമയിലുള്ള ഷെമിലിന്റെ പിതാവ് സലിമിനെ റൂമിലുള്ളവര്‍ വിവരം അറിയിച്ചു. രണ്ടു ദിവസമായി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അബുദാബി പൊലീസില്‍ പരാതി നല്‍കി. ഷെമിലിന്റെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മാതാവ് സെഫീനത്ത് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി.

Share
Leave a Comment