International

പിശാചിന്റെ മരം! – തനിയെ കത്തുന്ന മരത്തിന്റെ വീഡിയോ വൈറലകുന്നു

ഓഹിയോ: വഴിയരുകില്‍ തനിയെ കത്തിക്കൊണ്ടിരിക്കുന്ന മരത്തിന്റെ വീഡിയോ വൈറലാകുന്നു. ഒഹിയോയിലെ ഡിഫിയാന്‍സിലാണ് സംഭവം. സാധാരണ മരങ്ങള്‍ കത്തുന്നത് പുറത്തുനിന്നാണ്, എന്നാല്‍ ഈ മരം കത്തുന്നത് ഉള്ളില്‍ നിന്നാണ്. മാത്രമല്ല, കത്തുമ്പോള്‍ പുകയും പുറത്തുവരുന്നില്ല. ഇതിനാല്‍ പിശാച്ചിന്റെ ഇടപെടലാണ് മരം ഇത്തരത്തില്‍ കത്തുന്നതിന് പിന്നിലെന്നാണ് പ്രദേശവാസികള്‍ വിശ്വസിക്കുന്നത്.

ഡിഫിയാന്‍സിലെ നിരത്തിലൂടെ പോകുകയായിരുന്ന രണ്ട് പേരാണ് കത്തുന്ന മരം ആദ്യമായി കണ്ടത്. കാരണമില്ലാതെ കത്തുന്ന മരം ആദ്യം അമ്പരപ്പുണ്ടാക്കിയെങ്കിലും അവരിലൊരാള്‍ മരത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ഇന്റര്‍നെറ്റില്‍ അപ്‌ലോഡ്‌ ചെയ്യുകയുമായിരുന്നു. ദിവസങ്ങള്‍ക്കകം തന്നെ സമൂഹമാധ്യമങ്ങളില്‍ ഈ വീഡിയോ വൈറലായിക്കഴിഞ്ഞു. എന്നാല്‍ തനിയെ കത്തുന്ന മരത്തിന് ഇതുവരെയും ശാസ്ത്രീയ വിശദീകരണം ലഭിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button