Gulf

സൗദിയില്‍ പ്രമുഖ മാളില്‍ സ്ത്രീകള്‍ പുരുഷന്മാരെ മാനഭംഗപ്പെടുത്തി; സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

ജിദ്ദ: നഗരത്തിലെ പ്രമുഖമാളില്‍ സ്ത്രീകള്‍ പുരുഷന്മാരെ മാനഭംഗപ്പെടുത്തിയതായി സി.സി.ടി.വി ദൃശ്യങ്ങള്‍. പരാതിയുടെ അടിസ്ഥാനത്തില്‍ സി.സി.ടി.വി ക്യാമറ പരിശോധിച്ച പോലീസിന് 16 മാനഭംഗ ദൃശ്യങ്ങളാണ് ലഭിച്ചത്. ദൃശ്യങ്ങള്‍ ഗൗരവമായി എടുക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട്  മക്ക പത്രം റിപോര്‍ട്ട് ചെയ്തു. ചില പുരുഷന്മാരുടെ പരാതിയിലാണ് അന്വേഷണം നടത്തിയത്. എല്ലാ പരാതികളും സത്യമാണെന്ന് തെളിഞ്ഞുവെന്നും പോലീസ് പറഞ്ഞു.

അതേസമയം ക്യാമറയില്‍ പതിഞ്ഞ 16 പീഡനങ്ങളില്‍ സ്ത്രീകള്‍ പുരുഷന്മാരെ പിന്തുടരുന്നതും ഉച്ചത്തില്‍ സംസാരിക്കുന്നതും പുരുഷന്മാരോട് സംസാരിക്കാന്‍ ശ്രമിക്കുന്നതുമൊക്കെയാണ്. ഇതൊന്നും മാനഭംഗമായി കണക്കാക്കാനാകില്ലെന്ന് മാളിന്റെ മാനേജരായ റയാന്‍ ഖദ്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button