International

എന്തിനാണ് കുഞ്ഞ് കരയുന്നതെന്ന് പറയാനും ഒരു ആപ്പ്

ലണ്ടന്‍ : പിഞ്ചുകുഞ്ഞുങ്ങള്‍ നിര്‍ത്താതെ കരയുന്നത് എന്തിനാണെന്ന് അറിയാതെ പലപ്പോഴും നമ്മള്‍ കുഴങ്ങാറുണ്ട്. എന്നാല്‍ നാഷണല്‍ തയ്‌വാന്‍ സര്‍വകലാശാല ആശുപത്രി പുറത്തിറക്കിയ പുതിയ ആപ്പ് എന്തിനാണ് കുഞ്ഞ് കരഞ്ഞതെന്ന് പറഞ്ഞു തരുന്നു. ഇന്റന്റ് ക്രൈസ് ട്രാന്‍സലേറ്റര്‍ എന്നാണ് ആപ്പിന്റെ പേര്.

കുഞ്ഞുങ്ങളുടെ നാല് തരത്തിലുള്ള കരച്ചില്‍ മനസിലാക്കി അതിന്റെ കാരണം ആപ്ലിക്കേഷന്‍ പറഞ്ഞ് കൊടുക്കും. പ്രധാനമായും നാല് കാരണങ്ങളാലാണ് കുഞ്ഞുങ്ങള്‍ കരയുന്നതെന്നാണ് പറയപ്പെടുന്നത്. വിശപ്പ്, ഉറക്കം, വേദന, നനവിനെ തുടര്‍ന്നുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ എന്നിവ കൊണ്ടാണ് കുട്ടികള്‍ പ്രധാനമായും കരയുന്നതെന്ന് നിരീക്ഷകനായ ചങ് ചുവാന്‍ യു പറഞ്ഞു. രണ്ട് ആഴ്ച പ്രായമുള്ള കുട്ടികളിലാണ് ഈ ആപ്ലിക്കേഷന്‍ കൃത്യമായി പ്രവര്‍ത്തിക്കുക.

കുട്ടികളുടെ കരച്ചില്‍ ആപ്ലിക്കേഷന്‍ റെക്കോര്‍ഡ് ചെയ്യുകയും വലിയ ഡേറ്റാ ബേസില്‍ കംപെയര്‍ ചെയ്യുകയുമാണ് ചെയ്യുന്നത്. 100 നവജാത ശിശുക്കളുടെ 200000 കരച്ചില്‍ ശബ്ദങ്ങള്‍ റിസെര്‍ച്ച് ചെയ്താണ് ആപ്ലിക്കേഷന്‍ നിര്‍മിച്ചത്. കുഞ്ഞ് കരയുമ്പോള്‍ ആപ്ലിക്കേഷന്‍ ഓപ്പണ്‍ ചെയ്ത് അതിലെ റെക്കോര്‍ഡിംഗ് ബട്ടണ്‍ പത്ത് സെക്കന്റ് സമയത്തേക്ക് ടച്ച് ചെയ്ത് പിടിക്കുക. അപ്പോള്‍ ശബ്ദം ക്ലൗഡ് ഡ്രൈവില്‍ അപ്‌ലോഡാകും. തുടര്‍ന്ന് ശബ്ദം വിലയിരുത്തി 15 സെക്കന്റിനുള്ളില്‍ കുട്ടികരയാനുള്ള കാര്യം ആപ്ലിക്കേഷന്‍ പറഞ്ഞു തരും. പരീക്ഷണം നടത്തിയതില്‍ 92 ശതമാനം വിജയമായിരുന്നെന്നും ചുവാന്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button