Technology

ഫേസ്ബുക്കിന് തെറ്റി, ഉപഭോക്താക്കള്‍ ഞെട്ടി

ഫേസ്ബുക്ക് ശനിയാഴ്ച പല ഉപഭോക്താക്കളെയും ഞെട്ടിച്ചു. ഫേസ്ബുക്കിന്റെ വക പലര്‍ക്കും കിട്ടിയത് തുടര്‍ച്ചായായ 46 വര്‍ഷത്തെ സൗഹൃദം ആശംസിക്കുന്നെന്ന സന്ദേശമാണ്. തുടങ്ങിയിട്ട് 15 വര്‍ഷം പോലും ആയിട്ടില്ലാത്ത ഒരു കമ്പനി എന്താ ഇങ്ങനൊക്കെ പറയുന്നതെന്ന ആശങ്ക പലരും പങ്കു വെച്ചു. അത്രയും കാലം ജീവിച്ചിട്ടു പോലുമില്ലാത്തവരായിരുന്നു സന്ദേശം കിട്ടിയവരില്‍ പലരും. അബദ്ധം തിരിച്ചറിഞ്ഞ ഫേസ്ബുക്ക് അപ്പോഴേക്കും സംഗതി തിരുത്തി.

സാങ്കേതിക വിദഗ്ധര്‍ പറയുന്നത് യുനിക്‌സ് ഓപറേറ്റിങ് സിസ്റ്റത്തിലെ സമയം കണക്കാക്കുന്ന സംവിധാനമായ യുനിക്‌സ് എപോകില്‍ ഉണ്ടായ പ്രശ്‌നത്തെത്തുടര്‍ന്നാണ് വര്‍ഷം മാറിപ്പോയതെന്നാണ്. 1970 ജനുവരി ഒന്ന് മുതലാണ് യുനിക്‌സ് ഓപറേറ്റിങ് സിസ്റ്റത്തില്‍ വര്‍ഷം കണക്കാക്കുന്നത്. എപോക് എന്ന് അറിയപ്പെടുന്നത് ഇതിനെയാണ്. എപോക് ടൈം എന്നാണ് ഇതിന് ശേഷമുള്ള ഒരോ സെക്കന്റിനെയും വിളിക്കുന്നത്. ചില ഉപകരണങ്ങള്‍ തെറ്റായ സമയം കാണിച്ചത് ഇതില്‍ ഉണ്ടായ പിശക് കാരണമാണത്രെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button