International

ചൈനയിലെ ഭീമന്‍ മഞ്ഞുകൊട്ടാരം കാണികള്‍ക്കായി തുറന്നുകൊടുക്കുന്നു

ബീജിംഗ്: ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുശില്‍പ്പമെന്ന പേരിനായി കാത്തിരിക്കുന്ന ചൈനയിലെ ഭീമന്‍ മഞ്ഞുകൊട്ടാരം ഇന്ന് കാണികള്‍ക്കായി തുറന്നുകൊടുക്കും. അമ്പത്തൊന്ന് മീറ്റര്‍ ഉയരമുള്ള കൊട്ടാരം വടക്കുകിഴക്കന്‍ ചൈനയിലെ ഹിലോംഗ്ജിയാന്‍ പ്രവിശ്യയിലാണ് തയ്യാറാക്കിയിരിക്കുന്നത്.

ഗോത്തിക്ക് ബാരോക്ക് രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന കൊട്ടാരം സണ്‍ദ്വീപിലെ ഉറഞ്ഞുകിടക്കുന്ന തടാകത്തിന്റെ ഉപരിതലത്തിലാണ് സ്ഥിതി ചെയ്യുന്നത്. നൂറ്ററുപതോളം കലാകാരന്മാര്‍ 3500 ക്യൂബിക് മീറ്റര്‍ മഞ്ഞുപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചത്. 2800 ചതുരശ്ര മീറ്റര്‍ വരുന്നതാണ് കൊട്ടാരം.

ഇരുപത്തെട്ടാമത് സണ്‍ ഐലന്റ് സ്‌നോ എക്‌സ്‌പോയുടെ ഭാഗമായാണ് കൊട്ടാരം നിര്‍മ്മിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button