News Story

ലാളിത്യം മുഖമുദ്രയാക്കിയിരുന്ന നേതാവ് എ.ബി ബര്‍ദനു പ്രണാമം..

സുജാത ഭാസ്കര്‍

അർദ്ധേന്തു ഭൂഷൻ ബര്‍ദന്‍ എന്ന സി.പി.ഐ നേതാവ് ബംഗാളിലെ സിലിഹട്ടിൽ 1924 സെപ്റ്റംബർ 24 നു ജനിച്ചു. ലാളിത്യം മുഖമുദ്രയാക്കിയ നേതാവായിരുന്നു എ.ബി ബര്‍ദന്‍. ഇടത് ആശയങ്ങളില്‍ അടിയുറച്ചു നിന്ന ബര്‍ദന്റെ പേര് ഒരു വിവാദത്തിനൊപ്പവും മാധ്യമങ്ങളില്‍ വന്നില്ല.ലാളിത്യമാണ് കാതലായ ഭാവമെങ്കിലും പറയാനുള്ളത് ആരുടെ മുഖത്തു നോക്കി പറയാനും അദ്ദേഹം മടിച്ചില്ല.ഇടതുപാര്‍ട്ടികള്‍ ഒന്നിക്കണമെന്നത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. ആ സ്വപ്നം സഫലമാക്കാനാവാതെയാണ് അദ്ദേഹം ചരിത്രത്തിലേക്കു മറഞ്ഞത് .മഹാരാഷ്ട്രയില്‍ നിന്നുള്ള നേതാവായ ബര്‍ദന്‍ ട്രേഡ് യൂണിയന്‍ രംഗത്താണ് ശ്രദ്ധേയനായത്. ആദര്‍ശ ശുദ്ധിയുള്ള നേതാവായ ബര്‍ദ്ദന്‍ 90 കളിലാണ് ഡല്‍ഹിയിലേക്കു പ്രവര്‍ത്തന മണ്ഡലം മാറ്റിയത്. ഇന്ദ്രജിത് ഗുപ്തയുടെ പിന്‍ഗാമിയായി സി പി ഐ ദേശീയ സെക്രട്ടറിയായി.
പാര്‍ട്ടി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു ജീവിച്ചതുകൊണ്ട് വീട്ടിൽ നിന്ന് കടുത്ത എതിർപ്പു നേരിടേണ്ടി വരികയും പൈതൃക സ്വത്തുക്കൾ ഒന്നും തന്നെ ലഭിക്കാതെയുമിരുന്നെങ്കിലും ഒരിക്കൽ പോലും അദ്ദേഹം അതിനെതിരെ ഒന്നും പറഞ്ഞില്ല.നാഗ്പ്പൂർ സിറ്റി എം.എല്‍.എ ആയിരുന്നപ്പോൾ കിട്ടിയ ശമ്പളവും പിന്നീട് അതിൽ നിന്നു കിട്ടുന്ന പെൻഷനും പാർട്ടിയിൽ നിന്ന് ലഭിക്കുന്ന തുച്ചമായ തുകയും മാത്രമായിരുന്നു ജീവിത മാർഗ്ഗം.സ്വന്തമായി വസ്തുവോ വീടോ വാഹനമോ ഇല്ലാത്ത ജനകീയ നേതാവ് .കുറച്ചു വസ്ത്രങ്ങളും കഴിക്കുന്ന പാത്രങ്ങളും വ്യക്തി ശുദ്ധിയും ആത്മധൈര്യവും മാത്രം കൈമുതലാക്കിയ നേതാവ്.

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു നേതാക്കളിൽ എക്കാലവും തലയെടുപ്പോടെ നില്‍ക്കാന്‍ പറ്റിയ ഒരു നേതാവ് .കേന്ദ്രത്തിലെ കോണ്‍ഗ്രസ് സർക്കാരിൽ പങ്കാളിയാകാൻ സമ്മർദ്ദം ചെലുത്തിയ നേതാവ് . ആണവ കരാറിനെ എതിർത്തു പ്രധാനമന്ത്രിക്ക് കത്തെഴുതി നിലപാടുകൾ വ്യക്തമാക്കാൻ മടിക്കാത്ത നേതാവ്.. ഇന്നദ്ദേഹം ചരിത്രത്തിലേക്ക് മറഞ്ഞു. ഒരായിരം പ്രണാമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button