India

പത്താന്‍കോട്ട് വീണ്ടും സ്‌ഫോടനം, ആറാമത്തെ ഭീകരന്റെ ശരീരം കണ്ടെത്താനായില്ല

പത്താന്‍കോട്ട്: പത്താന്‍കോട്ട് വീണ്ടും സ്‌ഫോടനം. ഭീകരരെ തുരത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. ഗ്രനേഡ് നിര്‍വ്വീര്യമാക്കുന്നതിനിടെയാണ് സ്‌ഫോടനമെന്നാണ് സംശയിക്കുന്നത്.

പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ വ്യോമസംനാ താവളത്തിലെത്തുന്നതിന് തൊട്ടുമുമ്പായിരുന്നു സ്‌ഫോടനശബ്ദം കേട്ടത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്നര മുതല്‍ തുടങ്ങിയ സൈനിക നടപടി ഇപ്പോഴും തുടരുകയാണ്. വ്യോമകേന്ദ്രത്തിനുള്ളില്‍ അവശേഷിക്കുന്ന ഭീകരരെ തുരത്താന്‍ ഭീകരരുണ്ടെന്ന് കരുതുന്ന ഇരുനില കെട്ടിടം കഴിഞ്ഞദിവസം രാത്രി തകര്‍ത്തിരുന്നു.

ഏറ്റുമുട്ടലില്‍ ഇതുവരെ ആറ് വ്യോമസേനാ ഉദ്യോഗസ്ഥരും ഒരു എന്‍.എസ്.ജി കമാന്‍ഡോയുമടക്കം ഏഴ് സൈനികര്‍ കൊല്ലപ്പെട്ടു. ആറ് ഭീകരരും സംഭവത്തില്‍ വധിക്കപ്പെട്ടു. നാലാം ദിവസവും ദേശീയ സുരക്ഷാ ഗാര്‍ഡുമാര്‍ തെരച്ചില്‍ നടത്തവേ ഒരു മൃതദേഹം കൂടി കിട്ടിയതായി റിപ്പോര്‍ട്ടുണ്ട്. മൃതദേഹത്തിന്റെ മുഖം തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ആറാമത്തെ ഭീകരനാവാം ഇതെന്നാണ് ഔദ്യോഗികവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

shortlink

Post Your Comments


Back to top button