News Story

അങ്ങനെ ഒടുവില്‍ സുധീരനും തുടങ്ങി ഒരു ജനരക്ഷാ മാര്‍ച്ച് ആ നിസ്സഹായ ചങ്കുറ്റത്തിനു മുന്‍പില്‍ പ്രണമിക്കാം.

ഐ എം ദാസ്

നാലര വർഷം കഴിയുന്ന കേരളത്തിലെ കോണ്‍ഗ്രസ് ഭരണം , ആരെന്തു നേടി എന്നാ ചോദ്യത്തിന് യഥാർത്ഥ ഉത്തരം കോണ്‍ ഗ്രസ്സുകാരിൽ ചിലർക്ക് തന്നെ മനസ്സിലാവായ്ക ഉണ്ടെന്നതാണ് ഇപ്പോൾ സംശയം. ഓരോ തിരഞ്ഞെടുപ്പുകൾക്കും അതിന്റേതായ കാലഗതിയുണ്ട്. അത് തീരുമാനിയ്ക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷനാണെങ്കിലും ബുദ്ധിപരമായ നിഗമനങ്ങളിലൂടെ ജനങ്ങളുടെ മനസ്സിലേയ്ക്ക് അവഗണിയ്ക്കാൻ കഴിയാത്ത ചിലരെ വച്ച് കളിച്ചു തിരഞ്ഞെടുപ്പുകളിൽ ഓരോ പാർട്ടിയും മാറി മാറി ജയിക്കുമ്പോൾ തോൽക്കുന്നത് ജനങ്ങൾ തന്നെയല്ലേ എന്ന് ചോദിക്കേണ്ടി വരുന്നു. ജയിച്ചു കയറി അഞ്ചു വർഷം പൊതുജനത്തിന്റെ സ്വത്തും സഹകരണവും വച്ച് കളിയ്ക്കുമ്പോൾ അവനവന്റെ പാർട്ടികളിൽ ഉള്ളവര തന്നെ ഇടയ്ക്ക് കുതികാൽ വെട്ടും. ഭാഗ്യമുണ്ടെങ്കിൽ അഞ്ചു വർഷം തികച്ചു ഭരിയ്ക്കാം, കൂടെ നില്ക്കുന്ന ഘടക കക്ഷികളുടെ ഇത് ആവശ്യങ്ങൾക്കും കൂടെ നില്ക്കുന്ന സർക്കാർ ആണെങ്കിൽ മാത്രം.

കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ നയിക്കുന്ന ജനരക്ഷാ യാത്ര കാസര്‍കോട് കുമ്പളയില്‍ നിന്ന് പ്രയാണം ആരംഭിയ്ക്കുകയാണ്. പേരിൽ തന്നെ എഴുതി വച്ചിരിയ്ക്കുന്ന അർത്ഥങ്ങളിൽ നാലര വർഷത്തെ കോണ്‍ഗ്രസ് ഭരണമുണ്ട്. അതെ ജനരക്ഷാ യാത്ര തന്നെ. ജനങ്ങളെ രക്ഷിക്കാനുള്ള യാത്ര. കോണ്‍ഗ്രസ് ഭരണം എന്ന എരിതീയിൽ നിന്ന് പൊതുജനങ്ങളെ രക്ഷിക്കാനുള്ള യാത്ര തന്നെയാണോ സുധീരാൻ നടത്തുന്നതെന്ന സംശയം മാത്രം ബാക്കി നിൽക്കുന്നു. സർക്കാരിന്റെ മുഖം മൂടി ഇടയ്ക്കിടയ്ക്ക് അഴിഞ്ഞു നിലം പതിക്കുമ്പോൾ ഭരണവകുപ്പിനു ഇത് പതിവാണു. ഇടതുപക്ഷവും സമുദായ അംഗങ്ങളും ഒന്നും ഇത്തരം കേരള യാത്രയിൽ നിന്ന് ഭിന്നരല്ല. സംസ്ഥാനത്തുടനീളം ജനങ്ങളെ നേരിട്ട് കണ്ടു അവരുടെ പ്രശ്നങ്ങൾ മനസിലാക്കി അവരെ ആശ്വസിപ്പിക്കാനനു പുറപ്പാട് എന്ന് കരുതിയെങ്കിൽ തെറ്റി. ഇത്തരം കേരള യാത്രകളുടെ ഉദ്ദേശം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടുള്ള കളികൾ മാത്രമാണ്, അല്ലെങ്കിൽ തങ്ങളുടെ ആശയത്തെ പ്രചരിപ്പിക്കൽ മാത്രമാണ്.

ജനരക്ഷാ യാത്ര അതിന്റെ പേര് കൊണ്ട് സോഷ്യൽ മീഡിയയിൽ ട്രോളുകളെ ഉണ്ടാക്കുന്നുണ്ട്. ജനത്തെ രക്ഷിക്കാനുള്ള യാത്ര നടത്തുന്ന സുധീരൻ ആദ്യം ചെയ്യേണ്ടത് കോണ്‍ ഗ്രസ്സിനെ അനുകൂലിച്ചു കൊണ്ടുള്ള നിരന്തരമായ കാന്ത പ്രക്ഷാളനം അവസാനിപ്പിക്കുക എന്നതാണ്. എന്നാൽ പൊതുവെ കോണ്‍ഗ്രസിൽ തന്നെയുള്ള വിമതരിൽ മുൻ നിരയിലാണ് സുധീരന് സ്ഥാനം . പാർട്ടിയിലെ പല കെടുകാര്യസ്ഥതയെ കുറിച്ചും വെട്ടി തുറന്നു പറയാൻ മടിച്ചിട്ടില്ലാത്ത സുധീരന്റെ കേരള യാത്രയുടെ പേരും ഇത്തരത്തിലായത് യാദൃശ്ചികം മാത്രമാണോ ഇന്നത്തെ ഇനി ആലോചിക്കുവാനുള്ളൂ.

സോളാർ അഴിമതി, ബാർ കോഴ എന്നിവയൊക്കെ കോണ്‍ഗ്രസ് ഭരണത്തെ പൊതു ജനങ്ങളിൽ നിന്ന് അകറ്റിയ വൈകാരികവുമായ പ്രശ്നങ്ങളായിരുന്നു. ബാർ വിഷയത്തിൽ സാധാരണക്കാരന്റെ നെഞ്ചത്തടിയ്ക്കുന്ന നിലപാടുകളാണ് തെളിഞ്ഞു നിന്ന് സർക്കാർ കൈക്കൊണ്ടത്. പിന്നീട് കാര്യങ്ങൾ കൈവിട്ടു പോയപ്പോഴും ഇളിഭ്യരായി കോടതിയെ പിന്തുണയ്ക്കാനെ സർക്കാരിന് കഴിഞ്ഞുള്ളു. കോണ്‍ ഗ്രസ് ഭരണതെക്കാൾ ഭേദം കമ്മ്യൂണിസവും ബിജെപിയും ആണെന്ന് കേരളത്തിലെ ഒരു സാധാരണക്കാരൻ തീരുമാനിച്ചെങ്കിൽ അതിലുള്ള വെറുപ്പിന്റെ ആഴം സർക്കാർ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ അവശേഷിക്കെ കോണ്‍ഗ്രസ് ഭരണത്തിൽ നിന്ന് പൊതുജനത്തെ രക്ഷിയ്ക്കാൻ ജനരക്ഷാ യാത്ര നടത്തുന്ന കെ പി സി സി പ്രസിടന്റിന്റെ നിസ്സഹായതയ്ക്ക്‌ മുന്നിൽ പറയാൻ വാക്കുകളില്ല. കോണ്‍ഗ്രസ്സിനെ ഇനി ദൈവം രക്ഷിക്കട്ടെ എന്ന് പറയാതെ വയ്യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button