Cinema KaryangalWriters' Corner

ഇമ്രാൻ ഹഷ്മിയുടെ പുതിയ ചിത്രമായ രാസ് 4 റീബൂട്ടിന്റെ ഷൂട്ടിംഗ് ട്രാൻസിൽവാനിയയിലെ റൊമാനിയയിലെ ഡ്രാക്കുള ബംഗ്ലാവിൽ !!!

അമൽ ദേവ 

മുഹമ്മദ്‌ അസ്ഹറുദ്ദീന്റെ ജീവിതകഥയെ ആസ്പദമാക്കി ചിത്രീകരിക്കുന്ന അസ്ഹർ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലായിരുന്നു ഇത്രനാളും ഇമ്രാൻ ഇപ്പോൾ അസ്ഹർ ഷൂട്ടിംഗ് പൂർണ്ണമായിരിക്കുന്നു എങ്കിലും വിശ്രമിക്കാനല്ല ഇമ്രാൻ എന്ന നടനു താൽപര്യം തന്റെ വരാൻ പോകുന്ന ചിത്രമായ രാസ് എന്ന ഹൊറർ വിജയ പരമ്പരയിലെ നാലാം ഭാഗമായ രാസ് 4 റീബൂട്ടിന്റെ ചിത്രീകരണതിനായ് ട്രാൻസിൽവാനിയയിലെ റൊമാനിയയിലെ ഡ്രാക്കുള ബംഗ്ലാവിലേക്ക് പോകുവാൻ തയ്യാറെടുക്കുകുയാണ് അദ്ദേഹം
റ്റ്വിറ്ററിലൂടെ ഇമ്രാൻ തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത് ” അസ്ഹർ ഏറെയും ചിത്രീകരണം തീർന്നിരിക്കുന്നു അടുത്തത് രാസ് 4 റീബൂട്ട് ആണ് അതും നഖം കടിച്ചു പോകുന്ന കൊടും തണുപ്പായ -15 ഡിഗ്രീസ്‌ ഉള്ള ട്രാൻസിൽവാനിയയിലെ ഡ്രാക്കുള ബംഗ്ലാവിൽ ഞാൻ അങ്ങോട്ടേക്ക് പോവുകയാണ് ” എന്നായിരുന്നു ഇമ്രാന്റെ ട്വീറ്റ്

ഇമ്രാൻ ഹഷ്മി തന്നെയായിരുന്നു രാസിന്റെ മൂന്നും നാലും ഭാഗങ്ങളായ രാസ് ദി മിസ്ടറി കണ്ടിന്യൂസിലും രാസ് 3D യിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ഏറ്റവും വലിയ യാദ്രിശ്ചികത എന്തെന്നാൽ രാസ് ആദ്യ ഭാഗത്തിൽ സഹസംവിധായകനായായിരുന്നു ഇമ്രാൻ ഹഷ്മി തന്റെ സിനിമാരംഗത്തേക്കുള്ള കാൽവയ്പ്പ്‌ നടത്തിയത്

രാസ് ഇപ്പോൾ മുഴുവൻ മൂന്നു ഭാഗങ്ങൾ ആണിറങ്ങിയിരിക്കുന്നത് മൂന്നും ഹൊറർ ചിത്രങ്ങളാണ് ആദ്യ ഭാഗത്തിൽ ഇമ്രാൻ ഇല്ല രണ്ടിലും മൂന്നിലും ഇമ്രാൻ ആണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത് മൂന്നും മൂന്നു വ്യത്യസ്തമായ കഥകൾ ഉള്ള ചിത്രങ്ങളായിരുന്നു കഥാപാത്രങ്ങളും വ്യത്യസ്തം ഇപ്പോൾ ചിത്രീകരണം തുടങ്ങാൻ പോകുന്നത് നാലാം ഭാഗമാണ് ഇത് വരെ ഇറങ്ങിയ മൂന്നു ഭാഗങ്ങളും ബോളിവുഡിലെ തകർപ്പൻ ഹിറ്റുകൾ ആയിരുന്നു രാസ് ഫോർ റീബൂട്ടും അങ്ങനെ തന്നെ വൻവിജയമാകുമെന്നാണ് സിനിമാ ഇതിവൃത്തങ്ങൾ പറയുന്നത്

രാസ് 4 റീബൂട്ട് സംവിധാനം ചെയ്തിരിക്കുന്നത് രാസ് ഒന്നും മൂന്നും ഭാഗങ്ങളുടെ സംവിധായകനും ബോളിവുഡ് ഹൊറർ ചിത്രങ്ങളുടെ രാജാവുമായ വിക്രം ഭട്ടാണ് രാസ് രണ്ടാം ഭാഗം സംവിധാനം ചെയ്തത് ആഷിക്വി ടു ഏക് വില്ലൻ ആവരപൻ മർഡർ ടു സംവിധായകൻ മോഹിത് സൂരി ആയിരുന്നു
ചിത്രം നിർമിക്കുന്നത് മഹേഷ്‌ ഭട്ടിന്റെയും മുകേഷ് ഭട്ടിന്റെയും വിശേഷ് ഫിലിംസും ഭുഷണ്‍ കുമാറിന്റെ ടീസീരീസും ആണെന്നാണ്‌ നിഗമനം മുൻപുള്ള ഭാഗങ്ങൾ നിർമിച്ചത് വിശേഷ് ഫിൽമ്സും ഫൊക്സ് സ്റ്റാറും കൂടിയായിരുന്നു
ഇമ്രാന്റെ ഹിറ്റ്‌ സീരീസ് കൂടിയായ രാസ് സീരീസിലെ നാലാം ഭാഗമായ രാസ് ഫോർ റീബൂട്ട് ഈ വർഷം റിലീസ് ചെയ്യുമെന്നാണ് ചിത്രവുമായ്‌ ബന്ധപ്പെട്ടവർ പറയുന്നത്

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button