News Story

നിരഞ്ജൻ എങ്ങനെ കൊല്ലപ്പെട്ടു?

സുജാത ഭാസ്കര്‍

പത്താന്‍കോട്ട്: പത്താൻ കോട്ടിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന് NSG യുടെ പ്രത്യേക സേനയെ വിന്യസിക്കുകയും, അവരുടെ ഏറ്റുമുട്ടലിൽ രണ്ടു തീവ്രവാദികൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു . ഈ ഓപ്പറെഷനിൽ കമാൻഡോകൾക്ക് തങ്ങളുടെ പരിശീലനപ്രകാരം തങ്ങളുടെ നിയമപ്രകാരം ബോഡി വളരെ സൂക്ഷ്മമായി പരിശോധിക്കണം. സൂക്ഷ്മ പരിശോധന നടത്തുമ്പോൾ പ്രോബ് ചെയ്തു ആണ് നോക്കുന്നത്. ഒരു മെറ്റൽ ഡിറ്റക്ടർ ഉപകരണത്തിന്റെ സഹായത്തോടു കൂടി നെഞ്ചും വയറും പരിശോധിക്കേണ്ടതുണ്ട്. എപ്പോഴും വെടിമരുന്നുകളും മറ്റും ശരീരത്തിൽ ഇത്തരം ചാവേർ തീവ്രവാദികൾ കരുതിയിരിക്കാം. ഇതൊക്കെ നിർവീര്യമാക്കുന്ന പ്രത്യേക സ്ക്വാഡിന്റെ തലവൻ ആയിരുന്നു നിരഞ്ജൻ

ടെററിസ്റ്റുകൾ മരിച്ചാലും അവർ ചാവേർ ആയതിനാലും അവരുടെ ശരീരത്തിൽ സ്ഫോടക വസ്തുക്കൾ ശരീരത്തിൽ വെച്ച് കെട്ടിക്കൊണ്ടാവും നടക്കുന്നത്. മരിച്ചു കഴിഞ്ഞു വീണ്ടും മറ്റുള്ളവരെ അപായപ്പെടുത്താനും മറ്റുമായാണ്‌ ഈ സജ്ജീകരണം. . നിരഞ്ജൻ ആദ്യത്തെ ബോഡി പരിശോധിക്കുമ്പോൾ ഒന്നും തന്ന ഇല്ലെന്നു ഉറപ്പു വരുത്തി. രണ്ടാമത്തെ ബോഡി നിരഞ്ജൻ ( സ്ക്വാഡിന്റെ തലവൻ ആയതുകൊണ്ട് തന്നെ) പരിശോധിക്കാനായി മറ്റു സൈനീകർ ശരീരം വലിച്ചു അടുപ്പിച്ചപ്പോൾ ചെസ്റ്റ് ബെൽറ്റിൽ ഒളിപ്പിച്ചു വെച്ചിരുന്ന സ്ഫോടക വസ്തുക്കൾ കണ്ടു.ഇത് അഴിക്കുമെങ്കിൽ സ്ഫോടനം നടക്കും. ഇത് ശ്രദ്ധയോടെ അഴിച്ചു മാറ്റാൻ ശ്രമിക്കുമ്പോൾ നിരഞ്ജന് മനസ്സിലായിരുന്നു അത് ആക്ടിവേറ്റ് ആയെന്ന്, അതിൽ ടൈം സെറ്റ് ചെയ്തു വെച്ചിരിക്കും ഇത്ര മിനിട്ടിനുള്ളിൽ സ്ഫോടനം നടക്കുമെന്ന് . ഇത് മനസ്സിലായ നിരഞ്ജൻ ഉടൻ തന്നെ മറ്റുള്ളവർക്ക് വേഗം മാറാനും നിർദ്ദേശം കൊടുത്തു,അതിനു ശേഷം ശരീരം ഉയർത്തി വലിച്ചെറിയാൻ നോക്കിയതാണ്. പക്ഷെ അപ്പോഴെക്കും സ്ഫോടനം നടന്നു. നമ്മുടെ ഹീറോയുടെ രണ്ടു കൈകളും നഷ്ടപ്പെട്ടു.നെഞ്ചും കൂട് മുഴുവൻ തകർന്നു . മുഖത്തിന്റെ ഒരു സൈഡും കണ്ണും തകർന്നു.

ഇനി എന്തുകൊണ്ടാണ് സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കാതെ ഈ ശവ ശരീരത്തിന്റെ അടുത്തേക്ക് പോയത്.? ഇതാണ് എല്ലാവരിലും ഉയരുന്ന ചോദ്യം.തീവ്രവാദി കൊല്ലപ്പെട്ടോ ഇല്ലയോ എന്ന ഉറപ്പാക്കാന്‍ അടുത്ത് പോയി നോക്കുക പ്രായോഗികമല്ല. സുരക്ഷാ വാഹനത്തില്‍ കെട്ടിവലിച്ചാണ് കൊണ്ടുവരിക. രണ്ട് മൃതദേഹങ്ങളും അത്തരത്തില്‍ തന്നെ ആണ് പരിശോധനയ്ക്ക് എത്തിച്ചത്.സുരക്ഷാ ഉപാധികളില്ലാതെ പോയത്,തെരച്ചിലിന്റെ ഭാഗമായി 1500 ഏക്കർ വരുന്ന ഭൂമിയിൽ ആണ് ഇവർ പോകേണ്ടിയിരുന്നത്‌. ഈ സുരക്ഷാ സാധനങ്ങൾ വളരെ ഭാരമുള്ളതും ഫ്ലെക്സിബിൾ ആയുള്ളതും അല്ല. വ്യോമസേനാ ആസ്ഥാനത്തെ ഭൂപ്രകൃതിയുടെ ഈ ദൂരക്കൂടുതൽ കൊണ്ടു തന്നെ ഈ സുരക്ഷാ കവചങ്ങളും മറ്റും ശരീരത്ത് ചുമക്കാൻ സാധിക്കില്ല. അത് ശരീരത്തിൽ വഹിച്ചു അത്രയും ദൂരം സഞ്ചരിക്കാനും കഴിയില്ല. അതാണ്‌ ഇവർക്ക് പറ്റിയതും..കൊല്ലപ്പെട്ട തീവ്രവാദികളുടെ ശരീരത്തില്‍ സ്‌ഫോടക വസ്തുക്കള്‍ ഉണ്ടോ എന്ന് പരിശോധിയ്ക്കാനുള്ള ആധുനിക സജ്ജീകരണങ്ങള്‍ എന്‍എസ്ജിയുടെ കൈയ്യില്‍ ഉണ്ട്.

ഇതിൽ സുരക്ഷാ പാളിച്ചകൾ ഇല്ലേ എന്ന് ചോദിച്ചാല്‍ ഉണ്ട്. പക്ഷെ പ്രായോഗികമായ ഒന്നായിരുന്നില്ല 1500 ഏക്കർ വരുന്ന സ്ഥലത്തെ ഇവരുടെ പ്രവർത്തനവും പ്രതിരോധവും.അവരുടെ ഈ ഉദ്യമത്തിന്റെ മുന്നിൽ രാജ്യം തല കുനിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button