Oru Nimisham Onnu Shradhikkoo

മനുഷ്യൻ ഒറ്റയാണ്… കർമ്മ ഫലങ്ങളും ഒറ്റയ്ക്ക് അനുഭവിയ്ക്കാൻ വിധിക്കപ്പെട്ടവൻ

ശ്രീരാമൻ

ഒരു മനുഷ്യൻ ജനിയ്ക്കുന്നതും മരിയ്ക്കുന്നതും ഒറ്റയ്ക്കാണ് . അവന്റെ കർമ്മങ്ങളുടെ ഫലം അനുഭവിയ്ക്കുന്നതും അവൻ ഒറ്റയ്ക്ക് തന്നെ. പിന്നീട് മരണാനന്തരം സ്വർഗത്തിലെയ്ക്കോ നരകത്തിലെയ്ക്കോ എങ്ങോട്ടാണെങ്കിലും അവൻ പോകേണ്ടതും ഒറ്റയ്ക്കു തന്നെ – ചാണക്യൻ.

ശാസ്ത്രവുമായി ബന്ധപ്പെടുത്തുമ്പോൾ അവസാന വരി മാത്രം ഒഴിച്ച് നിരത്തിയാലും ഈ വാചകങ്ങൾ എത്ര സത്യമുള്ളതാണെന്ന് ഓർത്ത് നോക്കൂ. ജനന സമയത്ത് ആരും വ്യക്തിയുടെ കൂടെ അമ്മയുടെ ഉദരത്തിൽ നിന്ന് വരുന്നില്ല, അത് പോലെ തന്നെ മരിയ്ക്കാൻ സമയമാകുമ്പോൾ എത്ര സ്നേഹത്താൽ ബന്ധിതരാനെങ്കിലും മറൊരാൾക്ക് നമ്മുടെ ഒപ്പം വരാൻ നിയൊഗമില്ലെങ്കിൽ ഒപ്പം കൂട്ടാൻ ആവില്ല. നാം ചെയ്യുന്ന കർമ്മങ്ങളും അപ്രകാരം തന്നെ. ഒരു പ്രവൃത്തിയ്ക്ക് അതിനു ഫലം ലഭിയ്ക്കുക എന്നത് ഇല്ലാതെ തരമില്ലല്ലോ. അതിനാല നാം ചെയ്യുന്ന പ്രവൃത്തി അത് എന്തായാലും ചെയ്ത വ്യക്തിയ്ക്ക് എന്നെങ്കിലും തിരികെ ലഭിക്കുന്നതുമാണു, അതും ഒറ്റയ്ക്ക് തന്നെ അനുഭവിക്കെണ്ടാതാകുന്നു.

ആധുനിക ശാസ്ത്ര നിയമം പറയുന്നത് എല്ലാ പ്രവൃത്തികൾക്കും അതിനും അതിനു തുല്യമായ പ്രതിപ്രവർത്തനം ഉണ്ടാകും എന്നത് തന്നെയാണ്. അത് കൈകൊണ്ട് ചെയ്യുന്ന പ്രവൃത്തിയിൽ മാത്രമല്ല. മറിച്ചു ജീവിതം കൊണ്ട് നാം ചെയ്യുന്ന പ്രവൃത്തികൾക്കും അതേ നാണയത്തിൽ മറുവശം ഉണ്ടാകാതെ തരമില്ല. നന്മ ചെയ്‌താൽ നന്മ തിരികെ ലഭിയ്ക്കും. അതെ സമയം തിന്മ വിതച്ചാൽ തിന്മ കൊയ്തെടുക്കാം. വാത്മീകിയുടെ കഥ കേട്ടിട്ടില്ലേ. അദ്ദേഹം ചെയ്ത ക്രൂര ഹത്യകളുടെ ഫലം ഏറ്റെടുക്കാൻ സമയമായപ്പോൾ അദ്ദേഹത്തിന്റെ ഒപ്പം അതിന്റെ പങ്കു പറ്റിയിരുന്ന ഭാര്യയോ കുഞ്ഞുങ്ങളോ അത് കൂടെ കയ്യെല്ക്കാൻ തയ്യാറായില്ല. ഒടുവിൽ താൻ ഒറ്റയ്ക്കാണ് എന്തും അനുഭവിക്കെണ്ടാതെന്ന സത്യം തിരിച്ചറിഞ്ഞ വാത്മീകി എന്നാ ആദിമ കാട്ടാളൻ പിന്നീട് സന്ന്യാസിയാവുകയാണ് ചെയ്തത്. ഇതൊക്കെ വെറും കഥകൾ ആണെന്ന് ഒരുപക്ഷെ പറഞ്ഞാൽ പോലും ഇവയിലൊക്കെ നിഴലിയ്ക്കുന്ന അനുഭവ സത്യങ്ങളെ നാം ഉൾക്കോള്ളേണ്ടതുണ്ട് . വേണ്ടത് ജീവിതത്തിലേയ്ക്ക് പകർത്തുകയും ചെയ്യേണ്ടതുണ്ട്. ചാണക്യ വചനം അനുസരിച്ച് ജീവിതം എന്നാൽ ഒറ്റയാണ് . കൂടെയുള്ളവർ കുറച്ചു നാളേയ്ക്ക് കൂടെയുണ്ടാകും, ആരെങ്കിലുമൊക്കെ എക്കാലത്തും കൂടെയുണ്ടാകും, പക്ഷെ ജീവിതത്തിൽ നാം ചെയ്യുന്ന പ്രവൃത്തികളുടെ ഫലം അനുഭവിക്കേണ്ട ബാധ്യത നമുക്ക് മാത്രമാണ്. നന്മ ചെയ്യാൻ ശീലിക്കൂ, അതിന്റെ ആനന്ദം അനുഭവിയ്ക്കാൻ പഠിക്കൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button