Technology

വാട്ടര്‍പ്രൂഫ് അസ്യൂസ് സെന്‍വാച്ച് ഇന്ത്യന്‍ വിപണിയില്‍

ന്യൂഡല്‍ഹി : വാട്ടര്‍പ്രൂഫ് അസ്യൂസ് സെന്‍വാച്ച് ഇന്ത്യന്‍ വിപണിയിലെത്തി. അസ്യൂസിന്റെ സെന്‍വാച്ച് ശ്രേണിയിലെ രണ്ടാമനാണ് ഇന്ത്യന്‍ വിപണിയിലെത്തിയത്. 1.63 ഇഞ്ച് സ്‌ക്രീന്‍, 1.45 ഇഞ്ച് സ്‌ക്രീന്‍, എന്നീ മോഡലുകളാണ് വിപണിയിലെത്തിയത്.

ഗിള്‍ ഇറക്കിയ ആന്‍ഡ്രോയിഡ് വെയര്‍ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് സെന്‍വാച്ച് 2വില്‍ ഉപയോഗിച്ചിരിക്കുന്നത്. 4 ജിബി ഇന്റേണല്‍ മെമ്മറിയിയുള്ള സെന്‍സര്‍ വാച്ച്, സില്‍വര്‍, ഗണ്‍മെറ്റല്‍ എന്നീ നിറങ്ങളില്‍ ലഭ്യമാണ്. വലിയ വാച്ചിന് 14,999 രൂപയും ചെറിയതിന് 11,999 രൂപയുമാണ്. ഫ്‌ളിപ്കാര്‍ട്ടിലാണ് വാച്ച് ലഭിക്കുക.

റബര്‍, ലെതര്‍ സ്ട്രാപ്പുകളില്‍ സെന്‍വാച്ച് 2 അണിയാം. 2 ദിവസത്തില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള ബാറ്ററിയാണ് സെന്‍വാച്ച് 2 വിനുള്ളതെന്നാണ് അസ്യൂസിന്റെ വാദം. അസ്യുസ് സ്റ്റോറുകളില്‍ അടുത്തു തന്നെ വാച്ചുകള്‍ ലഭ്യമായി തുടങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button