Movie SongsMusic

ഗാനഗന്ധർവ്വൻ 76 ന്റെ നിറവിൽ….

കൊല്ലൂര്‍: ഇന്ന് ഗാനഗന്ധര്‍വ്വന്‍ കെ.ജെ.യേശുദാസിന്റെ 76-ാം ജന്മദിനം. എല്ലാ ജന്മദിനത്തിലുമെന്ന പോലെ ഇക്കുറിയും കൊല്ലൂര്‍ മൂകാംബികക്ഷേത്രത്തിലാണ് അദേഹം.1940 ജനുവരി പത്തിനാണ് യേശുദാസ് ജനിച്ചത്. ഫൊർട്ട് കൊച്ചിയിൽ സംഗീതജ്ഞനായ അഗസ്റ്റിന്‍ ജോസഫിന്റേയും എലിസബത്തിന്റേയും മകനായി ജനനം.1961-ല്‍ പുറത്തിറങ്ങിയ കാല്‍പാടുകള്‍ എന്ന ചിത്രത്തിലൂടെയാണ് യേശുദാസ് സിനിമ പിന്നണിഗാനരംഗത്തേക്ക് പ്രവേശിക്കുന്നത്.55 വര്‍ഷം നീണ്ട ചലച്ചിത്രസംഗീത യാത്രയ്ക്കിടയില്‍ 70,000-ത്തിലേറെ ഗാനങ്ങളാണ് ലോകത്തെ വിവിധ ഭാഷകളിലായി യേശുദാസ് ആലപിച്ചത്.
അമ്പത് വര്‍ഷങ്ങള്‍ക്കു മുന്പ് , 1961 -ലെ ജൂണ്‍ മാസം ടക്‌സി ഡ്രൈവര്‍ മത്തായിച്ചേട്ടന്‍ നല്‍കിയ 16 രൂപയുമായി കൊച്ചിയിലെ ഹാര്‍ബര്‍ സ്റ്റേഷനില്‍ നിന്നും മദ്രാസിലെ മൈലാപൂരിലേക്ക്‌ തീവണ്ടി കയറുമ്പോള്‍ കാട്ടാശ്ശേരി ജോസഫ് യേശുദാസ് എന്ന കെ ജെ യേശുദാസ് പോലും ചിന്തിച്ചിട്ടുണ്ടാകില്ല മലയാളം മരിക്കുവോളം അനശ്വരമാകുന്ന മഹത്തായ ഒരു സംഗീത നിര്‍വ്വഹണത്തിന്‍റെ തീര്‍ത്ഥാടനമായിരിക്കും അതെന്ന്‌. പിന്നീട് ചലച്ചിത്ര സംഗീതത്തിന്‍റെ കനക സിംഹാസനത്തില്‍ സ്ഥിരപ്രതിഷ്ഠ നേടി.മലയാളികളുടെ ചുണ്ടിലൂടെ മൂളിപ്പാട്ടായി ഗന്ധർവ സംഗീതം ഒഴുകി നടന്നു. മലയാളികൾ മാത്രമല്ല തെന്നിന്ത്യ മുഴുവൻ ആ സ്വര ഗാംഭീര്യം ഏറ്റെടുത്തു.
കശ്മീരി, ആസാമീസ് ഭാഷകളൊഴിച്ച്‌ എല്ലാ ഇന്ത്യന്‍ ഭാഷകളെയും തന്‍റെ ശബ്‌ദ മാധുര്യം കൊണ്ട് സമ്പന്നമാക്കിയിട്ടുണ്ട് കെ ജെ യേശുദാസ്. കടല്‍ കടന്ന്‌ അറബിയിലും ലത്തീനിലും ഇംഗ്ലീഷിലും റഷ്യനിലും യേശുദാസ് പാടി. 50 വര്‍ഷങ്ങള്‍ . അര ലക്ഷത്തിലേറെ ഗാനങ്ങള്‍…അയ്യപ്പനെ ഉണർത്താനും ഉറക്കാനും യേശുദാസിന്റെ സ്വര ഗാംഭീര്യം ശബരിമലയിൽ ദശാബ്ദങ്ങളായി ഉപയോഗിക്കുന്നു,ഗുരുവായൂരപ്പനെ നേരിൽ കാണുവാൻ ഉടനെ സാധിക്കുമെന്നും ഗാനഗന്ധർവന്പ്രതീക്ഷയുണ്ട്..ലോകത്തെവിടെയാണെങ്കിലും തന്റെ ജന്മദിനമായ ജനുവരി പത്തിന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെത്തി ദേവിക്ക് സംഗീതാര്‍ച്ചന ചെയ്യുന്ന ഗാനഗന്ധർവന് ഇത്തവണയും അത് മാറ്റമില്ല.

ഈസ്റ്റ് കോസ്റ്റിന്റെ നിരവധി ആൽബങ്ങളിൽ പാടിയിട്ടുണ്ട്.ഈസ്റ്റ്‌ കോസ്റ്റ് വിജയൻ എഴുതിയ പ്രണയഗാന ഗാനങ്ങളുടെ സമാഹാരമായ “നിനക്കായ് “സീരീസിലെ പല ആല്‍ബങ്ങള്‍ക്ക് വേണ്ടിയും അദ്ദേഹം പാടിയിട്ടുണ്ടെങ്കിലും മൂന്നാമത് പ്രസിദ്ധീകരിച്ച “ഓര്‍മ്മയ്ക്കായ്” ലെ “ഇത്രമേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ…., എന്നിണക്കിളിയുടെ …. എന്നീ ഗാനങ്ങൾ വാക്കുകള്‍ക്കും നിർവചനങ്ങള്‍ക്കും അതീതമായ ഒരനുഭൂതിയായി വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും ഇന്നും നിലകൊള്ളുന്നു.അക്ഷരദേവതയായ മൂകാംബികാ ദേവിയുടെ സവിധത്തില്‍ ഇന്ന് എഴുപത്തിയാറാം ജന്മദിനമാഘോഷിക്കുന്ന ഗന്ധര്‍വ്വഗായകന് പ്രാര്‍ത്ഥനാ പൂര്‍ണ്ണമായ ജന്മദിനാശംസകള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button