Kerala

കൊല്ലത്ത് സി.പി.എമ്മിന് എം.എല്‍.എമാരുണ്ടാവില്ല-ആര്‍.എസ്.പി

കൊല്ലം: പിണറായി വിജയന്റെ വെല്ലുവിളി ചങ്കുറപ്പോടെ ഏറ്റെടുക്കുന്നതായി ആര്‍.എസ്.പി നേതാക്കള്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് സിപിഎമ്മിന് സീറ്റുണ്ടാവില്ലെന്നും ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് എം.എല്‍.എ, മന്ത്രി ഷിബു ബേബി ജോണ്‍, എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഏഴ് അംഗങ്ങള്‍ മാത്രമാണ് ഇതുവരെ പാര്‍ട്ടി വിട്ടത്. ഇവരെ സ്വീകരിക്കാന്‍ പിണറായി എത്തിയത് സിപിഎമ്മിന്റെ ഗതികേടാണ് വ്യക്തമാക്കുന്നത്. അര്‍എസ്പി കറക്കു കമ്പനിയായി മാറിയെന്ന പിണറായി വിജയന്റെ ആരോപണത്തിനും അവര്‍ മറുപടി നല്‍കി. പിണറായി വിജയന്‍ എന്ന വ്യക്തിയുടെ നേതൃത്വത്തിലുള്ള കോര്‍പ്പറേറ്റ് കമ്പനിയായ സി.പി.എം മാറിയെന്ന് അവര്‍ തിരിച്ചടിച്ചു.

പിണറായി വിജയന്‍ ആര്‍.എസ്.പിയുടെ ചരിത്രം പഠിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അതേസമയം കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ നിന്നും വിട്ടുനിന്നു.

shortlink

Post Your Comments


Back to top button