News Story

കഴിവുറ്റ വിദേശ കാര്യ മന്ത്രാലയം ഉള്ളപ്പോൾ കെടുകാര്യസ്ഥതയുടെ പര്യായമായ പ്രവാസി കാര്യ മന്ത്രാലയം വിദേശ കാര്യ മന്ത്രാലയത്തിൽ ലയിപ്പിക്കുന്ന തീരുമാനം സ്വാഗതാർഹം.

കഴിഞ്ഞ ഒന്നാം UPA സർക്കാരിന്റെ കാലത്തായിരുന്നു പ്രവാസി കാര്യ വകുപ്പും വിദേശ കാര്യ വകുപ്പും പ്രത്യേകമായി രണ്ടു സ്ഥാപനങ്ങളാക്കിയത് , അതിനു പ്രത്യേകം മന്ത്രിമാരെയും അതിനു വേണ്ട ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി കോണ്‍ഗ്രസ് അധ്യക്ഷയായ സോണിയാ ഗാന്ധി മുന്‍കൈയെടുത്ത് പ്രവാസികാര്യ മന്ത്രാലയത്തിന് രൂപം നല്‍കിയത്. . പ്രവാസി കാര്യ വകുപ്പ് മന്ത്രിയായി വയലാർ രവി ചുമതലയേൽക്കുകയും ചെയ്തു. പക്ഷെ പ്രവാസികളടക്കം ഈ വകുപ്പിനെ പരാതികൾ കൊണ്ട് മൂടുകയും ചെയ്തു.2006 ജനുവരി 30ന് വയലാര്‍ രവി കേന്ദ്ര പ്രവാസികാര്യ മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയുള്ള കാബിനറ്റ് മന്ത്രിയായി അധികാരമേറ്റടുത്തതിന് ശേഷം വയലാർ രവിയെ വിമർശിക്കാത്ത ഒരു പ്രവാസി പോലും ഉണ്ടായിരുന്നില്ലെന്നതാണ് വസ്തുത.

സൌദിയില്‍ നിതാഖാത് നിയമം നിലവില്‍ വന്നപ്പോൾ ആളുകളെ അവിടെ നിന്നും കയറ്റി അയയ്ക്കാന്‍ തുടങ്ങി കഴിഞ്ഞിട്ടും നമ്മുടെ പ്രവാസി കാര്യ വകുപ്പിന് കാര്യങ്ങള്‍ എന്തെന്ന് പോലും അറിയില്ല എന്ന് ഉത്തരവാദപ്പെട്ടവര്‍ പറഞ്ഞത് അന്ന് വൻ പ്രതിഷേധത്തിന് ഇടവരുത്തിയിരുന്നു.കാട്ടിലെ തടി തേവരുടെ ആന എന്നത് പോലെ എന്തിനാണ് ഇങ്ങനെ ഒരു പ്രവാസി കാര്യ വകുപ്പ് ? എന്തിനാണ് അങ്ങനെ ഒരു വകുപ്പിന് വേണ്ടി കോടിക്കണക്കിന് രൂപ ചിലവാക്കുന്നത് ? ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് എല്ലാ കാര്യങ്ങളും ചെയ്യുമ്പോൾ ജനങ്ങള്‍ക്ക്‌ ആവശ്യത്തിൽ കൂടുതൽ സേവനങ്ങൾ ചെയ്യുന്നുണ്ട് ഇത്തരം സേവനങ്ങള്‍ക്ക് തുരങ്കം വെക്കാനല്ലാതെ പ്രവാസകാര്യ വകുപ്പ് കൊണ്ട് പ്രവാസികള്‍ക്ക് എന്തെങ്കിലും ഗുണം ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്.

പ്രവാസി കാര്യ വ്വകുപ്പു തുടങ്ങിയപ്പോൾ സന്തോഷിച്ച പ്രവാസികൾ പിന്നീട് ഈ വകുപ്പിനെ കുറ്റം പറയാത്ത നാളുകൾ ഇല്ലെന്നായി.എട്ടുവര്‍ഷക്കാലം കൊണ്ട് പ്രവാസികള്‍ക്ക് വേണ്ടി പ്രവാസി കാര്യ മന്ത്രി വയലാർ രവി എന്ത് ചെയ്തു എന്നു ചോദിച്ചാല്‍ തീവ്ര കോണ്‍ഗ്രസുകാര്‍ പോലും തലയില്‍ തുണിയിട്ട് കൊണ്ട് ഓടേണ്ട അവസ്ഥയായിരുന്നു.. ഒരു മന്ത്രിക്കസേരയില്‍ ഒരാള്‍ തുടര്‍ച്ചയായി എട്ട് വര്‍ഷം ഇരുന്നിട്ട് ആ വകുപ്പുമായി ബന്ധപ്പെട്ട ഒരാള്‍ പോലും നല്ലത് പറയാത്ത ഒരു വകുപ്പുണ്ടെങ്കില്‍ അത് ഈ മന്ത്രിയുടെ വകുപ്പ് മാത്രമായിരിക്കുമെന്ന് തീര്‍ച്ച. ചുരുക്കിപ്പറഞ്ഞാല്‍ പ്രവാസിക്ഷേമകാര്യ വകുപ്പ് കൊണ്ട് ഒരു പ്രവാസിക്കും യാതൊരു പ്രയോജനവും ഇന്നേവരെ ഉണ്ടായിട്ടില്ല എന്നു പറയാം. ഒരു വെള്ളാനയെപ്പോലെ ഈ വകുപ്പ് തുടരുമ്പോൾ വളരെ സ്വാഭാവികമാണ് ഇത് കാര്യക്ഷമമായി പ്രവർത്തിപ്പിക്കാൻ വിദേശ കാര്യ മന്ത്രിയായ സുഷമ സുരാജിന്റെ നേതൃത്വത്തിൻ കീഴെ വരുന്നത്.

നരേന്ദ്രമോദി സര്‍ക്കാരിന്റെ ‘മിനിമം ഗവണ്‍മെന്റ് മാക്‌സിമം ഗവേണന്‍സ്’ എന്ന തത്ത്വപ്രകാരമാണ് ഇത്തരമൊരു നടപടി.പ്രവാസി വകുപ്പ് വിദേശകാര്യ വകുപ്പില്‍ ലയിപ്പിച്ചതില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്നും ഇന്ത്യയുടെ അഭിമാനമായ പ്രവാസി സമൂഹത്തിന്റെ ക്ഷേമകാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണെന്നും മന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കുകയും ചെയ്തു.നോക്കു കുത്തിയായ പ്രവാസി കാര്യ വകുപ്പ് പിരിച്ചു വിടാൻ തീരുമാനിച്ചത് സ്വാഗതാർഹം തന്നെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button