Gulf

ബഹ്‌റൈന്‍ സെക്സ് റാക്കറ്റ്: നടത്തിപ്പുകാരായ മലയാളി ദമ്പതികള്‍ പിടിയില്‍

മുംബൈ: ബഹ്‌റൈന്‍ സെക്സ് റാക്കറ്റ് നടത്തിപ്പുകാരായ മലയാളി ദമ്പതികള്‍ ഉള്‍പ്പടെ ഏഴുപേര്‍ മുംബൈയില്‍ പിടിയിലായി. ബാലുശ്ശേരി സ്വദേശി നസീര്‍ എന്ന അബ്ദുള്‍ നസീര്‍, ഭാര്യ ചന്ദനത്തോപ്പ് സ്വദേശിനി സുമി (ഷാജിദ) എന്നിവരാണ്‌ മുംബൈ ചത്രപതി ശിവജി അന്തരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് പിടിയിലായത്. ഇവരോടൊപ്പം അഞ്ച് സ്ത്രീകളേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ രണ്ടുപേരെ നെടുമ്പാശ്ശേരിയില്‍ നിന്നുമാണ് എത്തിച്ചത്.

വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച ഇവരെ തീവ്രവാദ വിരുദ്ധ സേനയാണ് പിടികൂടിയത്. മനുഷ്യക്കടത്ത് ശൃംഖലയുടെ കെണിയില്‍ നിന്ന് രക്ഷപെട്ട യുവതിയാണ് സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരായ ദമ്പതികളെകുറിച്ച് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ജോലി വാഗ്ദാനം ചെയ്താണ് നിര്‍ധന കുടുംബങ്ങളില്‍ നനിന്നുള്ള സ്ത്രീകളെ ഇവര്‍ വിദേശത്തേക്ക് കടത്തിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button