International

പത്താന്‍കോട്ട് ഭീകരാക്രമണം: മൂന്ന് വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍

ലാഹോര്‍:   പത്താന്‍ക്കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍.  ഇന്ത്യ നല്‍കിയ മൊബൈല്‍ നമ്പറുകളുടെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാനിലെ മൂന്ന് വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായത്. പത്താന്‍ക്കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ 31 പേരാണ് അറസ്റ്റിലായത്. ലാഹോര്‍ യൂണിവേഴ്‌സിറ്റി ഒഫ് മാനേജ്‌മെന്റ് സയന്‍സസിലെ വിദ്യാര്‍ഥി ഉസ്മാന്‍ സര്‍വാര്‍, സാദ് മുഗള്‍, കറാച്ചി സര്‍വകലാശാലയിലെ വിദ്യാര്‍ഥി ഖാഷിഫ് ജാന്‍ എന്നിവരാണ് അറസ്റ്റിലായത്.  വിദ്യാര്‍ത്ഥികള്‍ക്ക്  ജയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്നാണ് വിവരം.

കസ്റ്റഡിയിലെടുത്ത സാദ് മുഗളിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കശ്മീരുമായി ബന്ധപ്പെട്ട വിഘടന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നിരവധി വ്യക്തികളുടെ തോക്കേന്തിയ ചിത്രങ്ങളും, ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകളും കണ്ടെത്തിയിട്ടുണ്ട്. പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ജയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാനാ മസൂദ് അസ്ഹര്‍, സഹോദരന്‍ അബ്ദുല്‍ റഹ്മാന്‍ റൗഫ് എന്നിവരടക്കമുള്ളവരെ പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button