India

ഇസ്രയേല്‍-പലസ്തീന്‍ സന്ദര്‍ശനം: സുഷമ സ്വരാജ് ഇസ്രായേലിലെത്തി

ടെല്‍അവീവ്: രണ്ട് ദിവസത്തെ ഇസ്രയേല്‍, പലസ്തീന്‍ സന്ദര്‍ശനത്തിനായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഇസ്രായേലിലെത്തി. ടെല്‍ അവീവ് വിമാനത്താവളത്തില്‍ എത്തിയ മന്ത്രി അവിടെ നിന്നും പലസ്തീനിലേക്ക് യാത്ര തിരിക്കും. പലസ്തീനിലെത്തുന്ന മന്ത്രി പലസ്തീന്‍ നേതാക്കളുമായുള്ള ചര്‍ച്ചയ്ക്കു ശേഷം റാമല്ലയിലെ പലസ്തീൻ ഡിജിറ്റൽ ലേണിങ് ആൻഡ് ഇന്നവേഷൻ സെന്ററിന്‍റെ ഉദ്ഘാടനം സുഷമാ സ്വരാജ് നിര്‍വ്വഹിക്കും. തുടര്‍ന്ന് വൈകിട്ടോടെ ഇസ്രയേലിലേക്ക് യാത്ര തിരിക്കും.

18 ന് ഇസ്രയേൽ പ്രസിഡന്റ്, പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു , പ്രതിരോധമന്ത്രി എന്നിവരുമായി ചർച്ച നടത്തും. ഭീകരവാദ വിരുദ്ധമേഖലയിലും പ്രതിരോധ വിഭാഗത്തിലുമുള്ള സഹകരണമാണ് സന്ദര്‍ശന ലക്ഷ്യം. പതിനാറ് വര്‍ഷങ്ങള്‍ക്കു ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഇസ്രയേല്‍ സന്ദര്‍ശിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തിന് മുന്നോടിയാണ് സുഷമ സ്വരാജിന്റെ സന്ദര്‍ശനം. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്രയേല്‍ സന്ദര്‍ശിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button