International

ഭര്‍ത്താവ് ഭാര്യയെ പെട്രോള്‍ പമ്പില്‍ മറന്നു

ബ്രൂണോസ് ഐറസ്: ഏതെങ്കിലും സാധനങ്ങളും വാഗ്ദാനങ്ങളും മറക്കുന്നത് പോലെ അര്‍ജന്റീനയില്‍ യുവാവ് ഭാര്യയെ പെട്രാള്‍ പമ്പില്‍ മറന്നു. സംഭവം നടന്നത് അവധി ആഘോഷങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് മടങ്ങുന്നതിന് ഇടയിലാണ്. ഭാര്യ ഒപ്പമില്ലെന്ന സത്യം ഇയാള്‍ അറിഞ്ഞത് അറുപത് മൈല്‍ പിന്നിട്ടശേഷമാണ്.

ഈ അബദ്ധം പറ്റിയത് വാള്‍ട്ടര്‍ എന്ന യുവാവിനാണ്. അര്‍ജന്റീനയിലെ അവധി ആഘോഷങ്ങള്‍ക്ക് ശേഷം ബ്രസിലിലേക്ക് മടങ്ങുകയായിരുന്നു കുടുംബം. ഇരുവരും ഇതിനിടയില്‍ വാഹനത്തില്‍ ഇന്ധനം നിറയ്ക്കുന്നതിനായി  ഒരു പെട്രോള്‍ പമ്പില്‍ കയറി. ഭാര്യ ക്ലൗഡിയ പെട്രോള്‍ അടിച്ചശേഷം ചോക്ലേറ്റ് വാങ്ങുന്നതിനും വാള്‍ട്ടര്‍ പ്രാഥമിക കര്‍മ്മങ്ങള്‍ക്കും പോയി.  വാള്‍ട്ടര്‍ തരിച്ചെത്തിയ ശേഷം ഭാര്യയുടെകാര്യം മറക്കുകയും വാഹനവുമായി യാത്ര തുടരുകയും ചെയ്തു.  ദമ്പതികളുടെ മകന്‍ വാഹനത്തിലെ പിന്‍സീറ്റില്‍ വീഡിയോ ഗെയിം കളിക്കുന്ന തിരക്കിലുമായിരുന്നു
ഈ സമയമത്രയും.

ഭാര്യ എത്തുമ്പോള്‍ ഭര്‍ത്താവിനെയും വാഹനവും കണ്ടില്ല. ഭര്‍ത്താവിനെ ഫോണില്‍ ബന്ധപ്പെടാനും കഴിഞ്ഞില്ല. പിന്നീട് ഇവര്‍ അടുത്തുകണ്ട പോലീസ് സ്‌റ്റേഷനെ സമീപിച്ചു. പിന്‍സീറ്റില്‍ ഭാര്യ ഇല്ലെന്നകാര്യം വാള്‍ട്ടര്‍ തിരിച്ചറിയുന്നത് അറുപത് മൈല്‍ സഞ്ചരിച്ചശേഷമാണ്. ഇയാള്‍ അബദ്ധം മനസ്സിലാക്കി വേഗം പെട്രോള്‍ പമ്പിലേക്ക് തിരിയ്ക്കുകയായിരുന്നു. തുടര്‍ന്ന് അവിടുന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് സ്‌റ്റേഷനിലെത്തി വാള്‍ട്ടര്‍ ക്ലൗഡിയയെ കണ്ടെത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button