Technology

സൗരയൂഥത്തില്‍ പുതിയ ഗ്രഹം കണ്ടെത്തി

കാലിഫോര്‍ണ്ണിയ: സൗരയൂഥത്തില്‍ പുതിയൊരു ഗ്രഹത്തെ കണ്ടെത്തിയതായി ബഹിരാകാശ ശാസ്ത്രജ്ഞര്‍. പ്ലാനെറ്റ് 9 എന്നാണ് ഈ അതിഥിക്ക് ശാസ്ത്രജ്ഞര്‍ നല്‍കിയിരിക്കുന്ന പേര്. ഇതോടെ സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം ഒമ്പതാവും.

പ്ലൂട്ടോ ഒരു ഗ്രഹമല്ലെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞനായ മൈക്ക് ബ്രൗണാണ് പ്ലാനെറ്റ്-9നെ കണ്ടെത്തിയതും. പ്ലൂട്ടോയേക്കാള്‍ വലിപ്പമുള്ളതും പ്ലൂട്ടോയുടെ ഭൂപ്രകൃതിയുമായി സാമ്യമുള്ളതുമാണ് ഈ കുഞ്ഞന്‍ ഗ്രഹം. 15,000 വര്‍ഷമെടുത്താണ് ഈ ഗ്രഹം സൂര്യനെ വലംവെയ്ക്കുന്നത്.

നെപ്റ്റിയൂണിന് അപ്പുറം മറ്റൊരു ഗ്രഹമുണ്ടെന്ന് ശാസ്ത്രലോകം പലകുറി പറഞ്ഞിട്ടുണ്ടെങ്കിലും അതിനെ സാധൂകരിക്കുന്ന ഒരു തെളിവ് ലഭിക്കുന്നത് ഇതാദ്യമായാണ്. പുതിയ ഗ്രഹത്തിന് നെപ്റ്റിയൂണിന്റെ അത്ര വലിപ്പമേയുള്ളൂവെന്നാണ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button