Gulf

സൗദിയില്‍ സിം കാര്‍ഡ് ലഭിക്കണമെങ്കില്‍ വിരലടയാളം നിര്‍ബന്ധമാക്കി

റിയാദ്: മൊബൈല്‍ സിം കാര്‍ഡ് ലഭിക്കുന്നതിന് സൗദിയില്‍ വിരലടയാളം നിര്‍ബന്ധമാക്കി. രാജ്യ സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം ഈ നടപടി സ്വീകരിക്കുവാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

ഉപയോക്താക്കളുടെ തിരിച്ചറിയല്‍ രേഖയ്ക്കനുസരിച്ചായിരുന്നു സൗദിയില്‍ ഇതുവരെ സിം നല്‍കിയിരുന്നത്. എന്നാല്‍ ഇനിമുതല്‍ വിരലടയാളം കൂടി പരിശോധിച്ചേ സിം കാര്‍ഡ് അനുവദിക്കൂ എന്ന് സൗദി കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മീഷന്‍ വ്യക്തമാക്കി. പുതിയ കണക്ഷനെടുക്കുന്നവര്‍ക്കാണ് ആദ്യഘട്ടത്തില്‍ ഈ നിയമം ബാധകമാവുക.

ഒരു വര്‍ഷം മുമ്പ് അധികൃതര്‍ ഈ തീരുമാനം സ്വീകരിച്ചിരുന്നുവെങ്കിലും നിയമം പ്രാബല്യത്തില്‍ വരുന്നത് ഇപ്പോഴാണ്. വിരലടയാള പരിശോധനയ്ക്കുള്ള സാങ്കേതിക സംവിധാനങ്ങള്‍ കമ്പനികളില്‍ തയ്യാറാക്കാനായി ഒരു വര്‍ഷത്തെ സമയം നല്‍കിയതിനാലാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button