Kerala

എസ് ഐയുടെ മധ്യസ്ഥതയില്‍ പോലീസ് സ്‌റ്റേഷന്‍ മുറി കതിര്‍മണ്ഡപമായി

ഓച്ചിറ: കാമുകി കാമുകന്മാര്‍ വ്യത്യസ്ത സംഭവങ്ങളിലായി പോലീസ് സ്‌റ്റേഷനിലെത്തിയ ശേഷം സ്‌റ്റേഷനില്‍ നിന്നും പുറത്തിറങ്ങിയത് വധൂവരന്മാരായായി. അപൂര്‍വ സംഭവം നടന്നത് കഴിഞ്ഞദിവസം ഓച്ചിറ പോലീസ് സ്‌റ്റേഷനില്‍ വെച്ചായിരുന്നു. ഒരു കേസില്‍ ചോദ്യം ചെയ്യാനായി പുളിയക്കത്തറയില്‍ മണിലാലിന്റെയും രജനിയുടെയും മകന്‍ രാഹുലിനെ എസ്.ഐ. വിനോദ് ചന്ദ്രന്‍ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു.

തഴവ സ്വദേശിനി ശാരി പരാതിയുമായി സ്റ്റേഷനിലെത്തിയത് രാഹുല്‍ സ്‌റ്റേഷനില്‍ കാത്തിരിക്കവെയാണ്. യുവതിയുടെ ആവശ്യം പ്രേമിച്ച പയ്യനുമായി പിണങ്ങിയെന്നും പ്രശ്‌നം എസ്.ഐ.യുടെ മധ്യസ്ഥതയില്‍ പറഞ്ഞുതീര്‍ക്കണമെന്നതായിരുന്നു. ഇതാണ് കാമുകനെന്ന് രാഹുലിനെ കണ്ട ശാരി കൂടെവന്ന പഞ്ചായത്ത് അംഗം സലിം അമ്പിത്തറയോട് പറഞ്ഞു. തുടര്‍ന്ന് എസ്.ഐ.യോട് സലിം ശാരിയുടെയും രാഹുലിന്റയും കാര്യം പറയുകയായിരുന്നു. തുടര്‍ന്നാണ് എസ്.ഐ.യുടെ നേതൃത്വത്തില്‍ സമാധാന ചര്‍ച്ച നടന്നത്. ഒടുവില്‍ രാഹുല്‍ ശാരിയെ വിവാഹം കഴിക്കാമെന്ന് സമ്മതിച്ചു. പിന്നീട് ഓച്ചിറ മാറുകയായിരുന്നു. എസ്.ഐ. താലി എടുത്തുനല്‍കി, വായ്ക്കുരവയും ആശീര്‍വാദങ്ങളും പോലീസുകാരുടെ വക. പഞ്ചായത്ത് അംഗവും ചടങ്ങില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button