Gulf

ഗതാഗത നിയമലംഘനം കണ്ടെത്താന്‍ സൗദിയില്‍ പുതിയ പദ്ധതി

റിയാദ്: ഗതാഗത നിയമലംഘനം കണ്ടെത്താന്‍ സൗദിയില്‍ പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നു. പൊതുജന പങ്കാളിത്തത്തോടെ നിയമലംഘനം കണ്ടെത്തുകയാണ് ഇതിലൂടെ ഗതാഗത വകുപ്പ് ഉദ്ദേശിക്കുന്നത്.

ഇതിനായി നൂതനമായ സാങ്കേതിക സംവിധാനം ഏര്‍പ്പെടുത്തുമെന്ന് പൊതുസുരക്ഷാ വിഭാഗം മേധാവി ഉസ്മാന്‍ ബിന്‍ നാസര്‍ അലി മഹറജ് അറിയിച്ചു. നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ അടങ്ങിയ ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും ഓണ്‍ലൈന്‍ വഴി ട്രാഫിക് വിഭാഗത്തിന് അയക്കാന്‍ ഇതുവഴി പൊതുജനങ്ങള്‍ക്ക് സാധിക്കും. പൊതുജനങ്ങള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പലപ്പോഴും നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മഹറജ് ചൂണ്ടിക്കാട്ടി.

ശക്തമായ ബോധവല്‍ക്കരണം ഉണ്ടായിട്ടും രാജ്യത്ത് ഗതാഗത നിയമലംഘനങ്ങളും വാഹനാപകടങ്ങളും വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് അധികൃതര്‍ പുതിയ പദ്ധതി ആവിഷ്‌ക്കരിക്കുന്നത്. വാഹനാപകടങ്ങളിലൂടെ പ്രതിവര്‍ഷം ഴോയിരം പേര്‍ മരണത്തിന് കീഴടങ്ങുകയും നാല്‍പ്പതിനായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്നു.

shortlink

Post Your Comments


Back to top button