ഹൈദരാബാദ്: പ്രശസ്ത നടി കല്‍പ്പനയുടെ മൃതദേഹം നാളെ രാവിലെ 10.45ന്റെ ഇന്‍ഡിഗോ വിമാനത്തില്‍ കൊച്ചിയില്‍ എത്തിക്കും. തുടര്‍ന്ന് കൊച്ചിയിലും പൊതുദര്‍ശനത്തിനു വെയ്ക്കും. ഹൈദരാബാദില്‍ നിന്ന് സിബി മലയില്‍ അടക്കമുള്ളവര്‍ മൃതദേഹത്തെ അനുഗമിക്കും.
ഇന്നലെ ഹൈദരാബാദില്‍ ഒരു ദിവസത്തെ ചിത്രീകരണത്തിനായി എത്തിയ കല്‍പ്പനയെ ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കല്‍പ്പനയ്‌ക്കൊപ്പം സഹായി കലാവതിയും ഉണ്ടായിരുന്നു. കലാവതി പറഞ്ഞത് വയറിന് അസ്വസ്ഥത ഉണ്ടെന്ന് പറഞ്ഞതല്ലാതെ കല്‍പ്പനയ്ക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ്. പെട്ടെന്നായിരുന്നു കല്‍പ്പനയുടെ മരണം.
Post Your Comments