ഇസ്‌ലാമാബാദ്: പാക്ക് താലിബാൻ നേതാവ് മുല്ല ഫസലുള്ള കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനിൽ യുഎസും അമേരിക്കന്‍ സേനയും അഫ്ഗാന്‍ സേനയും സംയുക്തമായി നടത്തിയ ഡ്രോൺ ആക്രമണത്തില്‍ ഫസലുള്ള കൊല്ലപ്പെട്ടതായാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫസലുള്ളയുടെ വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ ഇയാളുടെ ഭാര്യയും മകനും കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ടുണ്ട്. പാക്കിസ്ഥാനിലെ പെഷാവറിൽ സൈനിക സ്കൂളിലുണ്ടായ ഭീകരാക്രമണത്തിനും ബച്ചാ ഖാൻ സർവകലാശാലയിലെ ആക്രമണത്തിനും പിന്നിൽ പാക്ക് താലിബാൻ ആയിരുന്നു. നേരത്തെയും ഇയാള്‍ കൊല്ലപെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
Post Your Comments