Life Style

യൗവനം നിലനിര്‍ത്താന്‍ രക്തം കൊണ്ട് ഫേഷ്യല്‍

മുഖത്തെ ചുളിവുകള്‍ മറയ്ക്കാനും പ്രായക്കുറവു തോന്നാനും കിം കര്‍ദഷായിന്‍ അടക്കമുള്ള ടെലിവിഷന്‍ താരങ്ങള്‍ ബ്ലഡ് ഫേഷ്യല്‍ ചെയ്യാറുണ്ട്. ഈ ബ്ലഡ്‌ഫേഷ്യലിന് ബ്യൂട്ടീഷ്യന്‍സ് ഇട്ടിരിക്കുന്ന ഓമനപ്പേര് വാംപെയര്‍ ഫേസ്‌ലിഫ്റ്റ് എന്നാണ്. ഈ ഫേഷ്യലിന്റെ മുഖ്യഘടകം പേര് സൂചിപ്പിക്കുന്നതു പോലെ രക്തം തന്നെയാണ്. ഈ നോണ്‍ സര്‍ജിക്കല്‍ സൗന്ദര്യ ചികില്‍സ നടത്തുന്നത് രക്തം നേരിട്ട് മുഖത്തു പുരട്ടിയല്ല. ഒരു വ്യക്തിയുടെ രക്തം ശേഖരിച്ച് അതില്‍ നിന്നും ജെല്‍രൂപത്തിലുള്ള ഒരു ഘടകം വേര്‍തിരിച്ചെടുത്താണ് ഇത് ചെയ്യുന്നത്.

ചര്‍മ്മത്തെ ഓജസുള്ളതാക്കുന്നത് രക്തത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ജെല്‍ മുഖത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുത്തിവെച്ചാണ്. കിം അടക്കമുള്ള ടെലിവിഷന്‍ സുന്ദരികളുടെ വാദംഇതു ചെയ്യുന്നതു വഴി നഷ്ടപ്പെട്ട യൗവനം തിരികെ ലഭിക്കുമെന്നുമാണ്.

shortlink

Post Your Comments


Back to top button