Kerala

ദേശീയ പതാക കത്തിക്കുന്ന ഫോട്ടോ ഫേസ്ബുക്കിലിട്ട സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

ചെന്നൈ: ഇന്ത്യന്‍ ദേശീയ പതാക കത്തിക്കുകയും തുടര്‍ന്ന് ആ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റിലായി പോലീസ് അന്വേഷണം ആരംഭിച്ചു.നാഗപട്ടണം സ്വദേശി ദിലീപന്‍ മഹേന്ദ്രനാണ് ദേശീയപതാക കത്തിച്ച് ആ ചിത്രങ്ങള്‍ ഫേസ്ബുക്കിലിട്ടത്.വെള്ളിയാഴ്ച്ച രാത്രി ഫേസ്ബുക്കിലിട്ട ചിത്രങ്ങള്‍ വിവാദമാക്കുന്നുവെന്ന് കണ്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ഇയാള്‍ തന്നെ പിൻവലിച്ചു. പക്ഷെ അതിനകം ചിത്രങ്ങൾ ഫെയ്സ് ബുക്കിൽ വൈറൽ ആയിരുന്നു. മറ്റൊരു പോസ്റ്റിൽ ദേശീയ പതാകയുടെ മുകളിൽ ചെരുപ്പ് വെച്ച് ഫോട്ടോ ഇട്ടിട്ടുണ്ട്. അത് പിന്‍ വലിച്ചിട്ടുമില്ല.

തമിഴ് വിപ്ലവനേതാവ് പെരിയാറിന്റെ പിന്തുടര്‍ച്ചക്കാരനാണ് താന്‍ എന്നാണ് ദിലീപന്‍ മഹീന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അംബേദ്‌ക്കറിന്റെ ആരാധകനാണെന്നും ആണെന്നവകാശപ്പെടുന്നുണ്ടേങ്കിലും അംബേദ്‌കറിന്റെ യാതൊരു അനുഭാവവും കാണാനുമില്ല.

സ്വകാര്യ എയര്‍ലൈന്‍സ് കമ്പനിയില്‍ പൈലറ്റായി പ്രവര്‍ത്തിക്കുന്ന സി.ആര്‍.നവീന്‍കുമാറും മറ്റൊരാളും ദിലീപിനെതിരെ ചെന്നൈ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.ഇതുകൂടാതെ സോഷ്യല്‍മീഡിയ വഴിയും നിരവധി പേര്‍ വിഷയം പോലീസ് ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു..ഇതിനിടെ താൻ ചെയ്തതിൽ അശേഷം കുറ്റബോധമില്ലെന്നും ഇന്ത്യ തമിഴ്നാടിനെ അടിമയാക്കി വെച്ചിരിക്കുകയാണെന്നും ഹിന്ദു എന്നൊന്നില്ലെന്നുമൊക്കെ വീണ്ടും യുവാവ് ഫേസ്ബുക്കില്‍ പോസ്റ്റ്‌ ഇട്ടിട്ടുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button