തിരുവനന്തപുരം: കോടതിയലക്ഷ്യ കുറ്റം ചുമത്തപ്പെട്ടിരിക്കുന്ന മന്ത്രി കെ.സി ജോസഫ് അടിയന്തരമായി രാജിവെക്കണമെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.
അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ചൂണ്ടികാട്ടി ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് നടത്തിയ പരാമര്‍ശത്തിനെതിരെയാണ് മന്ത്രി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ന്യായാധിപനെ വ്യക്തിപരമായി അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശമാണിതെന്നാണ് ഹൈക്കോടതിയുടെ ഡിവഷന്‍ ബെഞ്ച് വിലയിരുത്തിയിട്ടുള്ളത്. മന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യുന്നത് ഭരണഘടന പ്രകാരം പ്രവര്‍ത്തിക്കുമെന്നും അത് സംരക്ഷിക്കാന്‍ നിലകൊള്ളും എന്ന് ഉറപ്പ് നല്‍കികൊണ്ടാണ്. ആ സത്യപ്രതിഞ്ജയെ തന്നെ ലംഘിക്കുന്ന പ്രവര്‍ത്തനമാണ് കോടതി ജഡ്ജിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിലൂടെ കെ.സി ജോസഫ് നടത്തിയിട്ടുള്ളത്.
സത്യപ്രതിഞ്ജാ ലംഘനം നടത്തിയ ഒരു മന്ത്രി തല്‍സ്ഥാനത്ത് തുടരുന്നത് ഭരണഘടനാ ലംഘനമാണ്. ഈ സാഹചര്യത്തില്‍ ഭരണഘടനയെ ബഹുമാനിച്ചുകൊണ്ട് തല്‍സ്ഥാനം രാജിവെക്കാന്‍ കെ.സി ജോസഫ് തയ്യാറാകണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു
Post Your Comments