India

പ്രധാനമന്ത്രി ഇന്ന് കോഴിക്കോട്; കനത്ത സുരക്ഷ

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കോഴിക്കോട്ടെത്തും. ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള വിഷന്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുന്നതിനായാണ് പ്രധാനമന്ത്രി കോഴിക്കോട്ടെത്തുന്നത്. ചെവ്വാഴ്ച രാവിലെ 11.20-ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെതുന്ന പ്രധാനമന്ത്രി ഇവിടെനിന്ന് ഹെലികോപ്റ്ററില്‍ അദ്ദേഹം കോഴിക്കോട്ടേക്കു പോകും. 1.50ന് തിരിച്ച് വിമാനത്താവളത്തില്‍ എത്തുന്ന പ്രധാനമന്ത്രി ഡല്‍ഹിക്ക് മടങ്ങും. ഗവര്‍ണറും മുഖ്യമന്ത്രിയുമടക്കം നിരവധിപേര്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തുന്നുണ്ട്. ഗവര്‍ണര്‍ ഹെലികോപ്റ്ററില്‍ മോദിയെ അനുഗമിക്കും.

മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിമാനത്താവളത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. വിമാനത്താവളത്തിന്റെ സുരക്ഷാചുമതല ഡല്‍ഹിയില്‍നിന്നെത്തിയ എസ്.പി.ജി. വിഭാഗം ഏറ്റെടുത്തു. എസ്.പി.ജി. അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് സുരക്ഷാചുമതല. സി.ഐ.എസ്.എഫ്. അഡീഷണല്‍ ഡയറക്ടര്‍ ഡോ. നിഷില്‍കുമാര്‍ ഗുപ്തയുടെ നേതൃത്വത്തില്‍ പ്രത്യേക സേനയെയും ജില്ലാ പോലീസ്സൂപ്രണ്ട് കെ. വിജയന്റെ നേതൃത്വത്തില്‍ സംസ്ഥാന പോലീസിന്റെ പ്രത്യേക വിഭാഗങ്ങളെയും ഒരുക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button