EzhuthappurangalWriters' Corner

ഡിങ്കോയിസം ; മതങ്ങൾ ചോദ്യം ചെയ്യപ്പെടുമ്പോൾ

ഗൌരിലക്ഷ്മി

സോഷ്യൽ മീഡിയയിൽ ഇന്ന് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമെന്ന നിലയിൽ മതത്തിനു വളരെയേറെ പ്രസക്തിയുണ്ട്. സമകാലീകമായ സാഹചര്യത്തിൽ സെമിറ്റിക് മതങ്ങളെ മാത്രമല്ല പരമ്പരാഗതമായ മത ശൈലികളെ വരെ ആക്ഷേപഹാസ്യ രീതിയിൽ ഉപയോഗിക്കുന്ന ഒരു കൂട്ടം ഇന്നുണ്ട്. ഡിങ്കോയിസം എന്ന പേരിൽ ഒരു മതം വരെ നമ്മുടെ നാട്ടിൽ വളരുന്നുണ്ടെങ്കിൽ അതിനു രാജ്യം നല്കുന്ന സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും എത്ര മാനിച്ചാലാണ് മതിയാവുക.

കുട്ടികളുടെ പ്രസിദ്ധീകരണമായ ബാലമംഗളത്തിലെ ഒരു ശക്തിശാലിയായ കഥാപാത്രമായിരുന്നു ഡിങ്കൻ. ഒരു സാധാരണ എളിയിൽ നിന്നും ഡിങ്കൻ എന്ന ശക്തനായ എലി ഭീമനിലെയ്ക്കുള്ള വളർച്ച വിശദമായി വിവരിയ്ക്കുവാനുണ്ട്. മാതാപിതാക്കളെ അനുസരിയ്ക്കാതെ അലഞ്ഞു നടന്ന എലി കുഞ്ഞിനെ അന്യഗ്രഹ ജീവികൾ പിടിച്ചു കൊണ്ട് പോയി പരീക്ഷണങ്ങൾക്ക് ശേഷം തിരികെ ഭൂമിയിൽ എത്തിയപ്പോഴേക്കും ആ പാവം എലി എതിരാളികളെ തകർക്കാൻ പോന്ന ശക്തിയുള്ള മൂഷിക വീരനായി മാറി കഴിഞ്ഞിരുന്നു. തന്റെ ശക്തി നല്ലതിന് വേണ്ടി ഉപയോഗിയ്ക്കാനാണ് ഡിങ്കൻ തീരുമാനിച്ചത്. പങ്കിലക്കാടെന്ന തന്റെ രാജ്യത്തിൽ ആർക്ക് സഹായം ആവശ്യമുണ്ടെങ്കിലും ഡിങ്കാ എന്ന് നീട്ടി വിളിച്ചാൽ ഡിങ്കൻ അവരെ രക്ഷിക്കാൻ പറന്നെത്തും.

പരമ്പരാഗത മതങ്ങളുടെ നിരർത്ഥകത തുറന്നു കാണിക്കുവാൻ വേണ്ടി മാത്രമാണ് ഡിങ്കോ യിസം എന്ന ഒരു മതം തന്നെ തുടങ്ങി വച്ചത്. മറ്റുള്ള മതങ്ങളിൽ നിന്ന് നിരവധി വ്യത്യാസങ്ങൾ ഡിങ്കോ യിസത്തിനു ഇതിന്റെ ശിൽപ്പികൾ പറഞ്ഞു വയ്ക്കുന്നു. സ്വാതന്ത്ര്യം, തന്നെയാണ് ഇതിൽ പ്രധാനം. എന്ത് തരം വസ്ത്രം ധരിയ്ക്കാനുമുല്ല സ്വാതന്ത്ര്യം മതങ്ങളിലുള്ള വസ്ത്രങ്ങളുടെ നിയന്ത്രണത്തെ പരിഹസിയ്ക്കുന്നുണ്ട്. യാതൊരു വിധ ചട്ടക്കൂടുകൾക്കും ഉള്ളിൽ നില്ക്കുന്ന ഒന്നല്ല ഡിങ്കോയിസം എന്ന് ഇതിന്റെ അണിയറപ്രവർത്തകർ പറയുന്നു. സ്വന്തമായി ആരാധനാലയങ്ങൾ പോലും ഡിങ്കന്റെ പേരിൽ ഇല്ല. എന്നാൽ മറ്റു മതങ്ങളിലെ ധ്യാന ശ്ലോകങ്ങൾ കൊണ്ട് ഡിങ്ക ഭഗവാനെ വാഴ്ത്തുന്ന തരത്തിൽ അതിനെ മാറ്റി നിരവധി ശ്ലോകങ്ങൾ ഇറങ്ങിയിട്ടുണ്ട്.

മലയാള സിനിമയിൽ ദിലീപ് നായകനായി പ്രൊഫസർ ഡിങ്കൻ എന്ന പേരില് ഒരു സിനിമ റാഫി ഇറക്കാൻ തയ്യാറെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഡിങ്കോയിസം വീണ്ടും സജീവമായി രംഗതിരങ്ങുന്നത്. ഡിങ്കനുമായി ബന്ധപ്പെട്ടല്ല സിനിമയെന്ന് റാഫി പറഞ്ഞുവെങ്കിലും ഡിങ്കോയിസ്റ്റ് പ്രവർത്തകർ സമരവുമായി മുന്നോട്ടു പോവുകയാണ്. എന്നാൽ ഇതിൽ യഥാർത്ഥത്തിൽ മറ്റു മതങ്ങളുടെ അസഹിഷ്ണുതയോടുള്ള പരിഹാസ രൂപത്തിലുള്ള ചോദ്യം ചെയ്യലുകൾ മാത്രമാണുള്ളത്. പാശ്ചാത്യർക്കിടയിലുള്ള പറക്കും ഇടിയപ്പ ഭീമൻ എന്ന ദൈവത്തോട് ഏറെ സമാനതകൾ ഉണ്ട് ഡിങ്കന്.

ഒരു കുട്ടി കഥാപാത്രമായ ഡിങ്കൻ ഒരു വിഭാഗം ജനങ്ങളെ സ്വാധീനിയ്ക്കുക, സമൂഹത്തിലെ ഉയർന്നു വരുന്ന ദുരാചാരങ്ങൾക്കെതിരെ അവർ അതുപയോഗിച്ചു പ്രതികരിയ്ക്കുക, അത്തരമൊരു സ്വാതന്ത്ര്യം ഭാരതത്തിന്റെ പ്രത്യെകതയുമാനു എന്നതും മറക്കാൻ ആകില്ല. ഇതു മതത്തിലും വിശ്വാസത്തിലും ജീവിയ്ക്കാനും അതിനെ സമൂഹത്തില എതിയ്ക്കാനുമുല്ല സ്വാതന്ത്ര്യം ഓരോരുത്തർക്കും ഇവിടുത്തെ ഭരണ ഘടന ഉറപ്പു നൽകുന്നു. ഡിങ്ക മതം മാത്രമല്ല മനുഷ്യനെ മനുഷ്യനായി തിരികെ എത്തിയ്ക്കുന്ന ഇതൊരു മതങ്ങളും ആദരിയ്ക്കപ്പെടണം. ഒരു വലിയ വിഭാഗം ഡിങ്ക മതത്തിലേയ്ക്ക് ചെക്കീരുന്ന കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയ കണ്ടു കൊണ്ടിരിയ്ക്കുന്നത്. ഡിങ്കോയിസം അത്ര നിസ്സാരമല്ലെന്നും പല വിഭാഗങ്ങളോടുള്ള ആക്ഷേപ ഹാസ്യമാനെന്നും നമുക്ക് വ്യാഖ്യാനിക്കാം. എന്നാൽ അതിലേയ്ക്ക് ആളുകൾ സ്വാധീനിയ്ക്കപ്പെടുന്നുണ്ടെങ്കിൽ അതിനുള്ള കാരണം പരമ്പരാഗത മതങ്ങളുടെ ചട്ടവട്ടങ്ങൾ തന്നെയാണ്. ലോകം അങ്ങനെയാണ്, എല്ലാത്തിനും ഇവിടെ ആളുകൾ ഉണ്ടാകണമെന്നത് പ്രകൃതി നിയമമാണ്. പ്രത്യേകിച്ച് ഭാരതത്തില അതിനുള്ള നിയമ സ്വാതന്ത്ര്യവും ആവോളമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button