Technology

വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് അംഗത്വപരിധി വര്‍ധിപ്പിച്ചു

വാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്കൊരു സന്തോഷവാര്‍ത്ത. വാട്ട്‌സആപ്പ് ഗ്രൂപ്പ് അംഗത്വപരിധി വര്‍ധിപ്പിച്ചു. നേരത്തെ 100 ആയിരുന്നു പരമാവധി അംഗങ്ങളുടെ എണ്ണമെങ്കില്‍ ഇനിയത് 256 ആയിരിക്കും.

പുതിയ വേര്‍ഷന്‍ അപ്‌ഡേറ്റ് ചെയ്യുന്നവര്‍ക്ക് ഈ സൗകര്യം ലഭിക്കും. 50 പേര്‍ എന്ന ഗ്രൂപ്പ് അംഗ പരിധി 100 ആക്കി ഉയര്‍ത്തിയത് 2014-ലായിരുന്നു. പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാനും വാട്ട്‌സ്ആപ്പിന് പദ്ധതിയുണ്ട്. ഫേസ്ബുക്കിനെ വാട്ട്‌സ്ആപ്പുമായി ബന്ധിപ്പിക്കുന്ന സംവിധാനമായിരിക്കും ഇതിലാദ്യത്തേത്.

നിലവില്‍ പ്ലേസ്റ്റോറില്‍ അപ്‌ഡേഷന്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് വാട്ട്‌സ്ആപ്പ് വെബ്‌സൈറ്റില്‍ നിന്ന് അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button