Kerala

സെല്‍ഫി പോസ്റ്റ് ചെയ്ത് ജയിലിലും രാഹുല്‍ പശുപാലന്റെ ഫേസ്ബുക്ക് ഉപയോഗം

കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ അറസ്റ്റിലായ രാഹുല്‍ രാഹുല്‍ പശുപാലന്‍ ജയിലിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു. ജയിലില്‍ നിന്നെടുത്ത സെല്‍ഫി രാഹുല്‍ ബുധനാഴ്ച ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. സംഭവം സൈബര്‍ സെല്ലിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ ഇയാള്‍ ചിത്രം നീക്കം ചെയ്തു. പോലീസ് സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.

കേസിലെ കൂട്ടുപ്രതിയും പെണ്‍വാണിഭത്തിന്റെ മുഖ്യ സൂത്രധാരനുമെന്ന് ആരോപിക്കുന്ന അക്ബറിനൊപ്പം നില്‍ക്കുന്ന സെല്‍ഫിയാണ് രാഹുല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. രണ്ടുപേരും വിലങ്ങണിഞ്ഞ നിലയിലാണ് ചിത്രം. ‘ചെയ്യാത്ത തെറ്റിന് ക്രൂശിക്കപ്പെട്ട എഴുപതാമത്തെ ദിവസം’ എന്ന അടിക്കുറിപ്പോടെയാണ് രാഹുല്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ബുധാഴ്ച ബംഗളുരു കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുന്നതിനിടെ എടുത്ത ചിത്രമാണിതെന്ന് പോലീസ് കരുതുന്നു. ഇത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ 16 മിനിറ്റിനു ശേഷം ചിത്രം നീക്കം ചെയ്തതായി ഐ.ജി ശ്രീജിത്ത് വ്യക്തമാക്കി. ഏത് ഐ.പി അഡ്രസില്‍ നിന്നാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നതെന്നറിയാന്‍, പോലീസ് ഫേസ്ബുക്ക് അധികൃതരെ സമീപിച്ചതായും ഐ.ജി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button