കൊച്ചി : ലൈംഗികാരോപണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സരിത നായര്‍ സോളാര്‍ കമ്മീഷന് മുമ്പാകെ കൈമാറി. മുദ്ര വെച്ച കവറിലാണ് തെളിവുകള്‍ കൈമാറിയത്. മറ്റ് തെളിവുകള്‍ നാളെ ഉച്ചയ്ക്ക് ഹാജരാക്കുമെന്ന് സരിത പറഞ്ഞു.
കമ്മീഷന് നല്കിയ മൊഴികളെ സാധൂകരിക്കുന്ന തെളിവുകള്‍ നാളെ നല്‍കാമെന്ന് സരിത അറിയിച്ചു. പോലീസ് അസോസിയേഷന് 20 ലക്ഷം രൂപ നല്‍കിയെന്നും സരിത കമ്മീഷന് മുമ്പാകെ പറഞ്ഞു. അസോസിയേഷന് ജനറല്‍ സെക്രട്ടറി ജി.ആര് അജിത്തിനാണ് പണം നല്‍കിയതെന്ന് സരിത മൊഴി നല്കി.
2013 മെയില്‍ സെക്രട്ടേറിയേറ്റിന്റെ നോര്‍ത്ത് ബ്ലോക്കില്‍ വെച്ചാണ് അജിത്തിന് പണം നല്‍കിയത്. എല്ലാ പോലീസ് സ്റ്റേഷനുകളിലും സോളാര്‍ പദ്ധതി നടപ്പാക്കാമെന്ന് ഉറപ്പ് നല്‍കിയെന്നും പദ്ധതി നടപ്പാക്കാന്‍ അന്നത്തെ നോര്‍ത്ത് സോണ്‍ എഡിജിപി ശങ്കര്‍ റെഡ്ഡി ഉത്തരവിറക്കിയിരുന്നെന്നും സരിത മൊഴി നല്കി.
Post Your Comments