Kerala

ആര്‍ എസ് എസ് ക്രിസ്ത്യന്‍ സഭാ നേതൃത്വവുമായി ചര്‍ച്ചയ്ക്ക്

ക്രിസ്ത്യന്‍ സഭാ നേതൃത്വവുമായി ചര്‍ച്ചയ്ക്ക് ആര്‍ എസ് എസ് തയ്യാറെടുക്കുന്നു. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് ഇത്തരമൊരു ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കുന്നത്. പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് ആര്‍ എസ് എസ് സര്‍സംഘ്ചാലക് ആയിരുന്ന സുദര്‍ശനന്റെ നേതൃത്വത്തില്‍ വിവിധ ക്രൈസ്തവ സഭാ അദ്ധ്യക്ഷന്‍മാരുമായി പാലാ ഭരണങ്ങാനത്ത് ചര്‍ച്ചകള്‍ നടത്തിയിരുന്നു. തുടര്‍ന്ന് എല്ലാ വര്‍ഷവും ഇങ്ങനെയുള്ള ചര്‍ച്ചകള്‍ നടത്തുവാനും ന്യൂനപക്ഷങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുവാനും തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് അതുണ്ടായില്ല.
ക്രൈസ്തവ സഭകളുമായി നല്ലബന്ധം പുലര്‍ത്തുന്ന കുമ്മനം ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ആയതോടെയാണ് ആര്‍ എസ് എസ്, ക്രൈസ്തവസഭാ ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. ഡല്‍ഹിയില്‍ 12 സംസ്ഥാനങ്ങളിലെ വിവിധ സഭാ ബിഷപ്പുമാരുമായുള്ള ചര്‍ച്ചയും നടന്നിരുന്നു. ക്രിസ്ത്യന്‍ സമുദായത്തില്‍ സ്വാധീനം ഉറപ്പിക്കാനായി ‘രാഷ്ട്രീയ ഈസായി മഞ്ച്’ രൂപീകരിച്ചു കഴിഞ്ഞു. വൈകാതെ ഇത് കേരളത്തിലും പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് സൂചന.

shortlink

Post Your Comments


Back to top button