International

പാക്കിസ്ഥാനിൽ ഹിന്ദു വിവാഹത്തിന് ഇനിമുതൽ നിയമ പരിരക്ഷ

പാക്കിസ്ഥാനിൽ ഹിന്ദു വിവാഹങ്ങൾക്ക് അംഗീകാരമാകുന്നു. പാക്കിസ്ഥാനിലെ ഭരണ കക്ഷിയായ മുസ്ലീം ലീഗ് നവാസിന്റെ പിന്തുണയും ഈ ബില്ലിനുന്ടെന്നതിനാൽ അടുത്ത് തന്നെ പാർലമെന്റിൽ അവതരിപ്പിക്കാൻ ഇരിക്കുന്ന ഈ ബില്ലിന് അംഗീകാരം ലഭിക്കാനാണ് സാധ്യതകൾ. പാക്കിസ്ഥാനിലെ ന്യൂനപക്ഷമാണ് ഹിന്ദു സമുദായം. ഇതുവരെ ഹിന്ദുക്കളുടെ വിവാഹത്തിന് തത്വത്തിൽ അംഗീകാരമോ നിയമ പരിരക്ഷയോ ഉണ്ടായിരുന്നില്ല. വിധവകൾക്കു പലപ്പോഴും രേഖകൾ ഹാജരാക്കാൻ ഇല്ലാത്തതിനാൽ പെൻഷൻ പോലെയുള്ള പരിരക്ഷകൾ ഒന്നും തന്നെ ലഭ്യമായിരുന്നില്ല. എന്നാൽ ഹിന്ദു വിവാഹ ബില് 2015 എന്ന ബില്ലിന് കഴിഞ്ഞ ദിവസം നാഷണൽ അസംബ്ലിയുടെ സ്ടാണ്ടിംഗ് കമ്മിറ്റി അംഗീകാരം നല്കി. ഈ യോഗത്തിൽ രാജ്യത്തിലെ എല്ലാ ഹിന്ദു പാർലമെന്റു അംഗങ്ങളെയും വിളിച്ചിരുന്നു. പുതിയ നിയമ പ്രകാരം വിവാഹിതരാകുന്ന സ്ത്രീ പുരുഷന്മാരുടെ പ്രായ പരിധി 18 വയസ്സായിരിക്കും. നിരന്തരമായ ഭരണമാറ്റത്തിനിടയിൽ ഈ വിഷയം പലപ്പോഴും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും പ്രാബല്യത്തിൽ വരാൻ പോകുന്നത് ഇപ്പോഴാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button