Technology

ഇന്റര്‍നെറ്റില്ലാതെ വാട്ട്‌സ്ആപ്പ് ഉപയോഗിക്കാമെന്ന സന്ദേശം ലഭിച്ചോ? സൂക്ഷിക്കുക

ഏറെ ചതിക്കുഴികളുള്ള ഇടമാണ് ഇന്റര്‍നെറ്റ്. നിങ്ങളെ തെറ്റിദ്ധരിപ്പിച്ച് വിവരങ്ങള്‍ ചോര്‍ത്തുന്ന ഹാക്കര്‍മാര്‍ നിരവധിയാണ്. ഇന്റര്‍നെറ്റ് ഇല്ലെങ്കിലും വാട്ട്‌സ്ആപ്പ് ഉപയോഗിക്കാമെന്ന വാഗ്ദാനവുമായി കറങ്ങി നടക്കുന്ന സന്ദേശമാണ് ഈ രംഗത്തെ പുതിയ തലവേദന. വെബ് ലിങ്കോടു കൂടിയ സന്ദേശമാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. ഈ വാഗ്ദാനത്തില്‍ ആകൃഷ്ടരായി സന്ദേശത്തില്‍ ക്ലിക്ക് ചെയ്യുന്നതോടെ nowhatsapp എന്ന വെബ്‌സൈറ്റിലേക്കാണ് പ്രവേശിക്കുക. ഈ സൗകര്യം ഉറപ്പാക്കുന്നതിനായി നിങ്ങളുടെ വാട്ട്‌സ്ആപ്പ് നമ്പര്‍ രേഖപ്പെടുത്താന്‍ സൈറ്റില്‍ നിന്നു നിര്‍ദ്ദേശം ലഭിക്കും. ഹാക്കര്‍മാരുടെ വലയില്‍ കുരുങ്ങി നിങ്ങള്‍ നമ്പര്‍ രേഖപ്പെടുത്തിയാല്‍, നിങ്ങളുടെ കോണ്‍ടാക്ട് ലിസ്റ്റിലുള്ള 12 പേരുടെ അക്കൗണ്ടിലേക്കും മൂന്നു ഗ്രൂപ്പുകളിലേക്കും ഈ സന്ദേശം അയക്കപ്പെടും. എന്നാല്‍ പിന്നീടങ്ങോട്ട് നിങ്ങളുടെ നമ്പറിലേക്ക് സ്പാം സന്ദേശങ്ങളുടെ പ്രവാഹമാകും ഉണ്ടാകുക. ഇത്തരം ചതിക്കുഴികളില്‍ വീഴാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ഇന്റര്‍നെറ്റ് സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button