India

മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി അബുദാബി കിരീടവകാശി ഇന്ന് ഇന്ത്യയില്‍

ഡല്‍ഹി : മൂന്നു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി യു എ ഇ സായുധസേനാ ഡെപ്യൂട്ടി കമാന്ററും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍ ഇന്ന് ഡല്‍ഹിയിലെത്തും. ഡല്‍ഹി വിമാനത്താവളത്തില്‍ വൈകീട്ട് 6 മണിക്കാണ് സെയ്ദ് അല്‍ നഹ്യാന്‍ വിമാനമിറങ്ങുക.

രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി അബുദാബി കിരീടവകാശി ചര്‍ച്ച നടത്തും. മോദിയും സെയ്ദ് അല്‍ നഹ്യാനും തമ്മില്‍ നിരവധി തന്ത്രപ്രധാനമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. പ്രതിരോധം, സൈനിക സഹകരണം, ഊര്‍ജം, വിവരസാങ്കേതികം, ബഹിരാകാശ ഗവേഷണം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട പതിനാറോളം കരാറുകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെയ്ക്കും.

വെള്ളിയാഴ്ച മുംബൈയിലും അബുദാബി കിരീടാവകാശി സന്ദര്‍ശനം നടത്തും. സെയ്ദ് അല്‍ നഹ്യാനൊപ്പം ദുബായ് കിരീടാവകാശി അടക്കം ഉന്നതപ്രതിനിധി സംഘവും ഇന്ത്യയില്‍ സന്ദര്‍ശനത്തിന് എത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button