NewsInternational

സാങ്കേതിക തകരാര്‍:ഹെഡ്‌ലിയുടെ വിചാരണ തടസ്സപ്പെട്ടു

മുംബൈ: 2008ലെ മുംബൈ ഭീകരാക്രമണക്കേസ് പ്രതി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയുള്ള മൊഴിയെടുക്കല്‍ ബുധനാഴ്ച രണ്ടു മണിക്കൂര്‍ തടസ്സപ്പെട്ടു. വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനത്തിനുണ്ടായ സാങ്കേതിക തകരാറാണ് നടപടി തടസ്സപ്പെടാന്‍ കാരണമെന്ന് ഹെഡ്‌ലിയെ വിചാരണ ചെയ്യുന്ന സ്‌പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ അറിയിച്ചു.

കഴിഞ്ഞ രണ്ട് ദിവസവും മുംബൈ ഭീകരാക്രമണത്തില്‍ പാക് പങ്ക് വെളിവാക്കുന്ന മൊഴികളാണ് ഹെഡ്‌ലി നല്‍കിയത്. പാകിസ്താനിലെ ഭീകരസംഘങ്ങള്‍ക്ക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐ എല്ലാ വിധ സഹായങ്ങളും നല്‍കിയിട്ടുണ്ടെന്ന് ഹെഡ് ലി വ്യക്തമാക്കിയിരുന്നു.

ആക്രമണം നടന്ന 2008 നവംബറിന് രണ്ടു വര്‍ഷം മുമ്പേ ആക്രമണത്തിനുള്ള ആസൂത്രണം ചെയ്യാന്‍ തുടങ്ങിയിരുന്നു. താജ് ഹോട്ടലില്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ സമ്മേളനത്തിനുനേരെ ആക്രമണം നടത്താനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നതെന്നും ഹെഡ്‌ലി പ്രത്യേക ജഡ്ജി ജി.എ സനാപിന് മുമ്പില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button