NewsInternational

സൗദിയില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് ഇരുപത് ശതമാനം വില കുറഞ്ഞു

ജിദ്ദ: സൗദിയില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് ഇരുപത് ശതമാനത്തോളം വില കുറഞ്ഞതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ചാണ് വിലക്കുറവ് കണക്കാക്കിയത്

ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ ഇരുപത് ശതമാനം വരെ കുറവ് വന്നതായി സൗദി വാണിജ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അരി വിലയില്‍ ഇരുപത് ശതമാനം വരെ കുറവ് വരുമെന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. പ്രമുഖ ബ്രാന്‍ഡുകളായ അബുകാസ്, അല്‍ അലീമ, ഇന്ത്യഗേറ്റ് തുടങ്ങിയ കമ്പനികളെല്ലാം അരിയുടെ വില 15% മുതല്‍ 20% വരെ കുറച്ചിട്ടുണ്ട്.

ഫ്രാന്‍സ്,ബ്രസീല്‍,അര്‍ജന്റീന, തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഫ്രോസന്‍ ചിക്കന് വില കുറവ് 20% മുതല്‍ 30% വരെയാണ്. ടിന്‍ പാലുകള്‍ക്കും 18% വരെ വില കുറഞ്ഞിട്ടുണ്ട്. വിവിധ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ആഴ്ചയിലെ പ്രത്യേക ദിവസങ്ങളിലും വാരാന്ത്യത്തിലും മത്സരിച്ച് വിലക്കുറവ് പ്രഖ്യാപിക്കുന്നതും ഉപഭോക്താക്കള്‍ക്ക് ആശ്വാസമാകുന്നുണ്ട്. എണ്ണ വിലയിലെ കുറവ് തുടരുകയാണെങ്കില്‍ ഭക്ഷ്യവസ്തുക്കളുടെ വില ഇനിയും കുറയാനാണ് സാധ്യത

shortlink

Related Articles

Post Your Comments

Related Articles


Back to top button