India

ട്രെയിന്‍ യാത്രയ്ക്കിടെ കരസേനാ ക്യാപ്റ്റനെ കാണാതായി

പറ്റ്‌ന : ബീഹാറിലെ കത്തിഹാറില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകും വഴി ട്രെയിനില്‍ വെച്ച് കരസേനാ ക്യപ്റ്റനെ കാണാതായതായി പരാതി. ജമ്മു കാശ്മീരിലെ പൂര്‍ണിയ സെക്ടറില്‍ ജോലി ചെയ്തിരുന്ന സൈനിക ക്യാപ്റ്റന്‍ ശിഖര്‍ ദീപിനെയാണ് മഹാന്ദ എക്‌സ്പ്രസ് ട്രെയിനില്‍ നിന്ന് കാണാതായത്.

ശിഖര്‍ ദീപിന്റെ ഫോണ്‍ സ്വിച്ച്ഡ് ഓഫാണെന്നും ബന്ധപ്പെടാന്‍ കാഴിയുന്നില്ലെന്നും വിവരം ലഭിച്ചതോടെ പോലീസ് ട്രെയിനില്‍ തിരച്ചില്‍ നടത്തി. ശനിയാഴ്ച ട്രെയിനില്‍ കയറിയ ശിഖര്‍ദീപ് പിറ്റേന്ന് ഡല്‍ഹിയിലെത്തേണ്ടതായിരുന്നു. സൈനികന്റെ സീറ്റിനു തൊട്ടു താഴെ ബാഗും മറ്റ് വസ്തുക്കളും അതേ സ്ഥാനത്തുണ്ടായിരുന്നു.

സാധനങ്ങളൊന്നും മോഷണം പോയിട്ടില്ലെന്നും തന്റെ മകനെ ഏതെങ്കിലും തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയതാകാമെന്നും കാണിച്ച് ശിഖര്‍ ദീപിന്റെ അച്ഛന്‍ ലഫ്റ്റനന്റ് കേണല്‍ അനന്ത് കുമാര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തിന്റെ എല്ലാ വശവും പരിശോധിച്ചുവരികയാണെന്നും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും റെയില്‍വേ പോലീസ് അറിയിച്ചു.

shortlink

Post Your Comments


Back to top button