NewsInternational

സൗദിയില്‍ വ്യവസായം തുടങ്ങാന്‍ ഇനി മൂലധന നിക്ഷേപം വേണ്ട

ജിദ്ദ;സൗദിയില്‍ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് മൂലധനമായി നിശ്ചിതസംഖ്യ നിക്ഷേപമുണ്ടായിരിക്കണമെന്ന വ്യവസ്ഥ സൗദി വാണിജ്യ-വ്യവസായ മന്ത്രാലയം റദ്ദ് ചെയ്തു. എണ്ണവിലക്കുറവ് മൂലം രാജ്യത്ത് ഉണ്ടാകാന്‍ സാധ്യതയുള്ള സാമ്പത്തിക മുരടിപ്പ് ഒഴിവാക്കുന്നതിന് വേണ്ടിയാണ് പുതിയ തീരുമാനമെന്നറിയുന്നു.

വാണിജ്യ വ്യവസായ മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വ് നല്‍കി സാമ്പത്തിക മുരടിപ്പുകള്‍ ഒഴിവാക്കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചിരുന്നു. രാജ്യത്തെ ചില്ലറ മൊത്ത വ്യാപാര മേഖലയില്‍ വിദേശ കമ്പനികള്‍ക്ക് 100 ശതമാനം ഉടമസ്ഥതയില്‍ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കിക്കൊണ്ട് ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിറക്കിയിരുന്നു. ഇതിന്റെ നിബന്ധനകളും നിര്‍ദേശങ്ങളും ഉള്‍പ്പെടുന്ന വിജ്ഞാപനം ഈ മാസം 15ന് പുറപ്പെടുവിക്കുമെന്ന് സൗദി നിക്ഷേപക അതോറിറ്റി അറിയിച്ചിട്ടുണ്ട്‌

shortlink

Post Your Comments


Back to top button