IndiaTechnology

ഫേസ്ബുക്ക്‌ ഇന്ത്യ മേധാവി രാജിവച്ചു

ന്യൂഡല്‍ഹി: ഫേസ്ബുക്ക്‌ ഇന്ത്യ മേധാവി കീര്‍ത്തിക റെഡ്ഡി രാജിവച്ചു. ഫേസ്ബുക്കിന്റെ സ്വപ്ന പദ്ധതിയായ ഫ്രീ ബേസിക്‌സിന് ഇന്ത്യയില്‍ വിലക്കു നേരിട്ടതിനു പിന്നാലെയാണ് കീര്‍ത്തികയുടെ രാജി. ഫേസ്ബുക്കിലൂടെയാണ് കീര്‍ത്തിക തന്റെ രാജി അറിയിച്ചത്. . സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഒരു വര്‍ഷത്തേക്ക് യു.എസിലേക്ക് പോകുന്നതിനായാണ് രാജിയെന്ന് ഫേസ്ബുക്കില്‍ പോസ്റ്റില്‍ പറയുന്നു.

ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വ്യത്യസ്ത നിരക്കുകള്‍ ഏര്‍പ്പെടുത്താന്‍ പാടില്ലെന്ന ഇന്ത്യന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി നിലപാടെടുത്തിരുന്നു. ഇതിന് പിന്നാലെ ഫ്രീ ബേസിക്സ് പദ്ധതി ഫേസ്ബുക്ക്‌ ഇന്ത്യയില്‍ നിര്‍ത്തലാക്കിയിരുന്നു. ഫേസ്ബുക്കിന് വന്‍ തിരിച്ചടിയാണ് ട്രായ് തീരുമാനം. ഫ്രീ ബേസിക്സിന് പിന്തുണ ഉറപ്പിക്കാന്‍ 200 കോടിയോളം രൂപയാണ് ഫേസ്ബുക്ക്‌ ഇന്ത്യയില്‍ ചെലവഴിച്ചത്.

ആറ് വര്‍ഷമായി ഫേസ്ബുക്ക്‌ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ ആയിരുന്നു കീര്‍ത്തിക. രാജിക്ക് പിന്നില്‍ ഫ്രീ ബേസിക്‌സിന് അനുമതി നിഷേധിച്ചതുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ കീര്‍ത്തിക തള്ളി. ഇവരുടെ പിന്‍ഗാമിയെ ഫേസ്ബുക്ക്‌ പ്രഖ്യാപിച്ചിട്ടില്ല.

KIRTHIGA

 

shortlink

Post Your Comments


Back to top button