International

പെണ്‍വേഷം കെട്ടി രക്ഷപ്പെടാന്‍ ശ്രമിച്ച ഐ.എസ് ഭീകരര്‍ സൈന്യത്തിന്റെ പിടിയിലായി

ബാഗ്ദാദ്: ഇറാഖിലെ റമാദിയില്‍ പോരാട്ടത്തിനൊടുവില്‍ പിടിച്ചുനില്‍ക്കാനാകാതെ വേഷം മാറി രക്ഷപ്പെടാന്‍ ശ്രമിച്ച ഐ.എസ് ഭീകരരെ സൈന്യം പിടികൂടി. താടി വടിച്ച് സ്ത്രീ വേഷം കെട്ടിയാണ് ഭീകരര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്.ഇറാഖി സൈന്യം നടത്തിയ ശക്തമായ ആക്രമണത്തിനൊടുവില്‍ ഐ.എസ് പിന്‍വാങ്ങുകയായിരുന്നു. തുടര്‍ന്ന് നഗരം വളഞ്ഞ് സൈന്യം നടത്തിയ ആക്രമണം ഭീകരര്‍ക്ക് ഇവിടെ നിന്ന് രക്ഷപ്പെടാനുള്ള സാധ്യത ഇല്ലാതാക്കുകയായിരുന്നു.  ഇതോടെ ഭീകരര്‍ പര്‍ദ്ദ ധരിച്ച ശേഷം മുഖം മറച്ച് രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും പിടിക്കപ്പെടുകയായിരുന്നു.

ഒന്‍പത് ഐ.എസ് ഭീകരരാണ് ഇത്തരത്തില്‍ പിടിയിലായത്. ചെക്ക് പോസ്റ്റില്‍ സൈന്യം നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button