Kerala

കുറ്റ്യാടിയും, തിരുവമ്പാടിയും വിട്ടുതരാന്‍ ലീഗ് തയ്യാറാകണമെന്ന് കെ.സി അബു

കോഴിക്കോട്: നിയമസഭാ തെരെഞ്ഞെടുപ്പില്‍ മണ്ഡലങ്ങള്‍ വിട്ടുതരാന്‍ മുസ്ലീംലീഗും, കേരള കോണ്‍ഗ്രസും തയ്യാറാകണമെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ.സി അബു. നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര എന്നീ മണ്ഡലങ്ങള്‍ കോണ്‍ഗ്രസിന് ഇത്തവണ മത്സരിക്കാന്‍ കിട്ടണമെന്നും മാറ്റത്തിന് തയ്യാറായാല്‍ ഗുണം എല്ലാവര്‍ക്കുമാണെന്നും അബു പറഞ്ഞു.

കുറ്റ്യാടി ഇനി ലീഗിന് മത്സരിക്കാന്‍ നല്‍കരുതെന്നും പകരം നാദാപുരത്ത് ലീഗ് മത്സരിക്കട്ടെയെന്നും പറഞ്ഞ അബു തിരുവമ്പാടി മണ്ഡലം കോണ്‍ഗ്രസിന് വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ടു. ചില പ്രത്യേക സാഹചര്യങ്ങളിലാണ് തിരുവമ്പാടി ലീഗിന് കൈമാറിയത്. എന്നാലിപ്പോള്‍ അത്തരം സാഹചര്യങ്ങള്‍ നിലവിലില്ല. കേരള കോണ്‍ഗ്രസ് തോല്‍ക്കുന്ന പേരാമ്പ്ര കോണ്‍ഗ്രസിന് കൈമാറണമെന്നും, ആ സീറ്റില്‍ ജയസാധ്യത കോണ്‍ഗ്രസിനാണെന്നും കെ.സി അബു വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button