India

കാശ്മീരില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്ന കെട്ടിടത്തില്‍ തീപിടിത്തം

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പാംപൂരില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്ന കെട്ടിടത്തില്‍ തീപിടിത്തം. പ്രദേശത്ത് ഇന്ത്യന്‍ സൈന്യം തീവ്രവാദികളുമായി ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണിത്. ഗവണ്‍മെന്റ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിനാണ് തീപിടിച്ചത്.

ഏറ്റുമുട്ടലില്‍ ഇന്ന് ഒരു സൈനികനും കൂടി കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. രാവിലെ ഭീകരര്‍ ഒളിച്ചിരിക്കുന്ന കെട്ടിടം പരിശോധിക്കുന്നതിനിടെയാണ് ക്യാപ്റ്റന്‍ പവന്‍ കുമാര്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം രണ്ട് സി.ആര്‍.പി.എഫ് ജവാന്‍മാരും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടിരുന്നു.

ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

shortlink

Related Articles

Post Your Comments

Related Articles


Back to top button