Technology

ഈ 9 ഓണ്‍ലൈന്‍ പ്രവര്‍ത്തികള്‍ മതി നിങ്ങള്‍ അഴിക്കുള്ളിലാകാന്‍

ഓണ്‍ലൈനില്‍ ഇരുന്ന് എന്ത് ചെയ്താലും പറഞ്ഞാലും ഒരിക്കലും പിടിക്കപ്പെടില്ലെന്നാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഭൂരിപക്ഷത്തിന്റേയും ധാരണ. എന്നാല്‍ അത് വെറും മിഥ്യാധാരണയാണെന്ന് മാത്രമല്ല, അത് നിങ്ങളെ ജയിലിലുമാക്കും. സൈബര്‍ പ്രവര്‍ത്തികളുടെ കാര്യത്തില്‍ ഓരോ രാജ്യത്തിലും ചില വ്യക്തമായ നിയമങ്ങളുണ്ട്. അത് ലംഘിച്ചാല്‍ കുറ്റവാളിയായി പ്രതിചേര്‍ക്കാനും അതുവഴി ജയിലിലേക്ക് പോകാനുമുള്ള സാധ്യതയുണ്ട്.

നിങ്ങളെ അഴിക്കുള്ളിലാക്കുന്ന ഏതാനും ഓണ്‍ലൈന്‍ പ്രവര്‍ത്തികള്‍ താഴെ പറയുന്നു.

1) രാജ്യദ്രോഹവും പ്രകോപനപരവുമായ കമന്റുകളും പോസ്റ്റുകളും

സമൂഹമാധ്യമങ്ങളിലും രാജ്യദ്രോഹവും പ്രകോപനപരവുമായ കമന്റുകളും പോസ്റ്റുകളും ചെയ്യുന്നവര്‍ക്ക് ജയില്‍വാസം ഉറപ്പാണ്‌. ഇക്കാര്യത്തില്‍ ഏറ്റവും കര്‍ക്കശമായ നിയമമുള്ളത് സിറിയയിലാണ്.

2) പ്രമുഖര്‍ക്കെതിരെയുള്ള പരാമര്‍ശങ്ങള്‍

പ്രധാനമന്ത്രി, രാജാവ്, സ്വേച്ഛാധിപതികള്‍ക്കെതിരേ ഓണ്‍ലൈനില്‍ നടത്തുന്ന പരാമര്‍ശങ്ങളും സൈബര്‍കുറ്റകൃത്യങ്ങളുടെ പട്ടികയില്‍പെടും.

3) കുറ്റകരമായ പോസ്റ്റുകളും ട്വീറ്റുകളും

തീവ്രവാദപരമായ പോസ്റ്റുകളും ട്വീറ്റുകളും നിങ്ങളെ അഴിക്കുള്ളിലാക്കാം. അതിനി തമാശയ്ക്ക് വേണ്ടിയാണെങ്കില്‍ പോലും

4) വീഡിയോ കോളുകള്‍

ചില രാജ്യങ്ങള്‍ സ്കൈപ്, വാട്സ്ആപ്പ്, വൈബര്‍ പോലെയുള്ള ഇന്റര്‍നെറ്റ്‌ വീഡിയോ കോളുകള്‍ നിരോധിച്ചിട്ടുണ്ട്. ഇത് ലംഘിക്കുന്നത് നിങ്ങളെ ജയിലഴിക്കുള്ളിലാക്കിയേക്കാം. ഈ രാജ്യങ്ങളില്‍ തൊഴില്‍ തേടി പോകുന്നവര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഇത് ബാധകമാണ്.

5) വീഡിയോയില്‍ ഡാന്‍സ് ചെയ്യുന്നത്

വീഡിയോയില്‍ ഡാന്‍സ് ചെയ്യുന്നത് ഇറാനില്‍ ക്രിമിനല്‍ കുറ്റമായാണ് കണക്കാക്കുന്നത്. ഫാരേല്‍ വില്യംസ് പാടിയ “ഹാപ്പി” എന്ന പാട്ടിന് ഡാന്‍സ് ചെയ്ത 6പേര്‍ക്കാണ് ശിക്ഷ ലഭിച്ചത്.

6) ചൂതാട്ടം

ചൂതാട്ടം മിക്ക രാജ്യങ്ങളിലും നിയമം മൂലം നിരോധിച്ചിട്ടുണ്ട്. അതുപോലെ തന്നെയാണ് ഓണ്‍ലൈന്‍ വഴിയുള്ള ചൂതാട്ടവും.

7) പാട്ടിന്റെ വരികള്‍ ഓണ്‍ലൈനില്‍ പോസ്റ്റ്‌ ചെയ്യുന്നത്

ഇഷ്ടമുള്ള പാട്ടിന്റെ വരികള്‍ ഓണ്‍ലൈനില്‍ പോസ്റ്റ്‌ ചെയ്താല്‍ പോലീസ് പിടിക്കുമോ? സംശയിക്കേണ്ട, ഇത്തരത്തില്‍ ഒരു പാട്ടിന്റെ വരികള്‍ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത ഒരു സ്കൂള്‍ വിദ്യാര്‍ഥി അമേരിക്കയില്‍ അറസ്റ്റിലായി. പോസ്റ്റ്‌ ചെയ്ത വരികളിലെ ഭീഷണിപ്പെടുത്തുന്ന ഭാഗമാണ് കുട്ടിയെ ജയിലിലാക്കിയത്.

8) ഫയല്‍ ഷെയറിംഗ്

പകര്‍പ്പവകാശമുള്ള സംഗീതവും, സിനിമകളും, വീഡിയോകളും ഓണ്‍ലൈന്‍ വഴി ഷെയര്‍ ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണ്.

9) ഓപ്പണ്‍ വൈ-ഫൈ

നിങ്ങളുടെ അറിവോടെയല്ലാതെ ആരെങ്കിലും നിങ്ങളുടെ വൈ-ഫൈ ഉപയോഗിച്ച് സൈബര്‍ കുറ്റകൃത്യങ്ങള്‍ നടത്തിയാലും അഴിക്കുള്ളിലാകുന്നത് നിങ്ങളാകും. ജാഗ്രതൈ!

shortlink

Related Articles

Post Your Comments

Related Articles


Back to top button