Technology

ഡ്യുവല്‍ വാട്ട്‌സ്ആപ്പ് ഫീച്ചറുമായി ജിയോണീ എസ് 8 എത്തുന്നു

മിക്ക പ്രധാന സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളുടേയും നെഞ്ചിടിപ്പ് കൂട്ടിയ കടന്നു വരവായിരുന്നു ജിയോണിയുടേത്. പിന്നീട് ഇടയ്‌ക്കെപ്പോഴോ കൈമോശം വന്ന മികവ് തിരിച്ചുപിടിക്കാന്‍ പുത്തന്‍ മാറ്റങ്ങള്‍ വരുത്തി എസ് 8 സ്മാര്‍ട്ട് ഫോണുമായി ജിയോണീ എത്തുന്നു. ബാഴ്സലോണയില്‍ നടന്ന എം.ഡബ്ല്യു.സി 2016 ട്രേഡ് ഷോയിലാണ് കമ്പനി തങ്ങളുടെ പുതിയ സ്മാര്‍ട്ട് ഫോണിനെക്കുറിച്ച് വെളിപ്പെടുത്തിയത്. ജിയോണീ എസ് 8 ന്റെ ഫസ്റ്റ് ലുക്ക് വീഡിയോ ഇതിനോടകം കമ്പനി പുറത്തുവിട്ടുകഴിഞ്ഞു.

കമ്പനി ആദ്യമായി ഉള്‍പ്പെടുത്തുന്ന വാട്ട്‌സ്ആപ്പ്, ഡ്യുവല്‍ വീ ചാറ്റ് സൗകര്യമാണ് സ്മാര്‍ട്ട് ഫോണിന്റെ പ്രധാന സവിശേഷതയായി അധികൃതര്‍ എടുത്തു കാട്ടുന്നത്. 3 ഡി ടച്ച് പ്രഷര്‍ സെന്‍സിറ്റിവിറ്റി ഡിസ്പ്ലെയാണ് സമാര്‍ട്ട് ഫോണിന്റെ മറ്റൊരു പ്രധാന സവിശേഷത. ലൂപ്പ് മെറ്റല്‍ ഡിസൈനാണ് സമാര്‍ട്ട്ഫോണിന്റേത്. ഡ്യൂവല്‍ സിം 4 ജി കണക്റ്റിവിറ്റിയും കമ്പനി ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു.

16 മെഗാപിക്സല്‍ ക്യാമറ, ലേസര്‍ ഓട്ടോഫോക്കസ്, ഫെയ്സ് ഡിറ്റക്ഷന്‍ ഓട്ടോഫോക്കസ്, 5.5 ഇഞ്ച് അമോള്‍ഡ് ഡിസ്പ്ലെ, എച്ച്.ഡി റെസല്യൂഷന്‍, മീഡിയാ ടെക്ക് ഹെലിയോ പി10 ഒക്റ്റാ കോര്‍ എസ്.ഒ.സി, 4 ജിബി റാം തുടങ്ങിയ സൗകര്യങ്ങളും ജിയോണീ സ്മാര്‍ട്ട്ഫോണില്‍ ചേര്‍ത്തിട്ടുണ്ട്. മൂന്ന് കളറുകളില്‍ മാര്‍ച്ച് അവസാനത്തോടെ എസ് 8 വിപണികളിലെത്തും.ഏകദേശം 34,000 ഇന്ത്യന്‍ രൂപയാണ് സ്മാര്‍ട്ട്ഫോണിന്റ വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button