KeralaNews

നവദമ്പതികളെ അപമാനിച്ച സംഭവം പ്രതികള്‍ക്ക് വില്ലനായത് മൊബൈല്‍ ഫോണ്‍

പ്രതികള്‍ ആക്രമണ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ സംബന്ധിച്ച് വ്യക്തമായ വിവരവും ലഭിച്ചതോടെ കൃത്യമായി പ്രതികളിലേക്ക് അന്വേഷണം ചെന്നു നില്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് തലപ്പലം തെള്ളിയാമറ്റം ചെമ്മള്ളിക്കല്‍ അരുണ്‍ (24), ചെമ്മള്ളിക്കല്‍ സുരേഷ് (31) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.

കുറവിലങ്ങാട് സ്വദേശികളായ നവദമ്പതികളെയാണ് പ്രതികള്‍ ആക്രമിച്ചത്. കഴിഞ്ഞ ഫെബ്രുവരി പത്തിന് വൈകുന്നേരം അഞ്ചോടെ ഇലവീഴാപൂഞ്ചിറ സന്ദര്‍ശിക്കാനെത്തിയതായിരുന്നു നവദമ്പതികള്‍. ബൈക്കിലെത്തിയ ദമ്പതികളെ ബൈക്കില്‍ പിന്തുടര്‍ന്ന പ്രതികള്‍ ഇലവീഴാപൂഞ്ചിറയിലെത്തിയപ്പോള്‍ തടഞ്ഞുനിറുത്തി യുവതിയെ കയറിപ്പിടിക്കുകയും വസ്ത്രങ്ങള്‍ കീറുകയും യുവാവിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി മര്‍ദിക്കുകയും ചെയ്തു. ഭര്‍ത്താവിനെ മര്‍ദിച്ച ശേഷം ഭാര്യയെ കുറ്റിക്കാട്ടിലേക്ക് വലിച്ചു കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ജനവാസമില്ലാത്ത ഇവിടെ ടൂറിസ്റ്റ് ഗൈഡുകളോ പോലീസ് നിരീക്ഷണമോ ഇല്ലാത്തതിന്റെ മറവിലാണ് യുവാക്കള്‍ ദമ്പതികളെ ആക്രമിച്ചത്. ഓടി രക്ഷപ്പെട്ട ദമ്പതികള്‍ പാറയിടുക്കില്‍ ഒളിച്ചിരിക്കുകയും പിന്നീട് സമീപമുള്ള റിസോര്‍ട്ടിലെത്തി ഉടമയുടെ സഹായത്തോടെ രക്ഷപ്പെടുകയുമായിരുന്നു. തുടര്‍ന്നു പാലാ ഡിവൈഎസ്പിക്കു നല്‍കിയ പരാതിയില്‍ ഈരാറ്റുപേട്ട സിഐ എസ്.എം. റിയാസിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ തട്ടിയെടുത്ത മൊബൈല്‍ ഫോണില്‍നിന്നും സിംകാര്‍ഡ് നശിപ്പിച്ചിരുന്നു. മൊബൈല്‍ ഫോണിന്റെ ഐഎംഇഐ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണു പോലീസിനെ പ്രതികളെ കുടുക്കാന്‍ സഹായകമായത്.

കളഞ്ഞുകിട്ടിയ ഫോണ്‍ എന്നുപറഞ്ഞ് അരുണിന്റെ അമ്മയ്ക്കു ഫോണ്‍ ഉപയോഗിക്കാന്‍ നല്‍കുകയായിരുന്നു. ഇവരാണ് ഫോണ്‍ ഉപയോഗിച്ചിരുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ കണെ്ടത്തി പ്രതികളെ പിടികൂടുകയായിരുന്നു. പരാതിക്കാര്‍ നല്‍കിയ സൂചനവച്ച് നിരവധിപ്പേരെ പോലീസ് ചോദ്യംചെയ്തിരുന്നു. ബന്ധുക്കളായ പ്രതികളില്‍ അരുണ്‍ വിവാഹിതനാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡു ചെയ്തു.

shortlink

Post Your Comments


Back to top button